Click to learn more 👇

മലയാളി നേഴ്‌സ് അയര്‍ലൻഡില്‍ അന്തരിച്ചു


 

അയർലൻഡില്‍ മലയാളി നേഴ്സ് പ്രസവത്തെ തുടർന്ന് മരിച്ചു. വയനാട് സുല്‍ത്താൻ ബത്തേരി ചീരാല്‍ സ്വദേശി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അന്തരിച്ചത്.


രണ്ടാമത്തെ ആണ്‍കുട്ടിക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നവജാത ശിശു സുഖമായിരിക്കുന്നു. കെറി ജനറല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായിരുന്നു സ്റ്റെഫി ബൈജു.


കൗണ്ടി ലിമെറിക്കിലെ ആബിഫില്‍ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. ഭർത്താവ് ചീരാല്‍ കരുവാലിക്കുന്ന് കരവട്ടത്തിൻകര ബൈജു സ്കറിയ. ജോഹാനും ജുവാനുമാണ് മക്കള്‍. സ്റ്റെഫിയുടെ മാതാപിതാക്കളായ കിഴക്കേക്കുന്നത്ത് ഔസേപ്പും എല്‍സിയും ഇപ്പോള്‍ അയർലൻഡിലുണ്ട്.


കെറി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക