Click to learn more 👇

ബ്ലാക്ഫ്ലിപ്പില്‍ നടുവും തല്ലി താഴേക്ക് ; 17 ലക്ഷത്തിലധികം ആളുകള്‍ കണ്ട വൈറല്‍ റീൽ വീഡിയോ കാണാം


 

സ്കൂള്‍ വിദ്യാർഥിനികളായ രണ്ടു പെണ്‍കുട്ടികള്‍ റീല്‍ ചിത്രീകരണത്തിനായി നടത്തുന്ന സാഹസിക പ്രവർത്തി ഒരു വലിയ അപകടത്തില്‍ കലാശിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറല്‍ ആയതോടെ ആവർത്തിക്കപ്പെടുന്ന ഇത്തരം അപകടകരമായ പ്രവർത്തികള്‍ക്കെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.



തോളില്‍ കയറി നിന്ന പെണ്‍കുട്ടി വായുവില്‍ ഒരു ബാക്ക്ഫ്ലിപ്പ് ചെയ്യുന്നു. പക്ഷേ, അതിന്‍റെ അവസാനം വലിയൊരു ദുരന്തമായിരുന്നു. ബാക്ക്ഫ്ലിപ്പിന് പിന്നാലെ കാലുകുത്തി നിലത്ത് നിവര്‍ന്ന് നില്‍ക്കേണ്ടതിന് പകരം പെണ്‍കുട്ടി നടുവും തല്ലി പുറകോട്ട് നിലത്തടിച്ച്‌ വീഴുന്നു. ഉടൻ തന്നെ കൂടെയുള്ള പെണ്‍കുട്ടി അവളെ പിടിച്ച്‌ എഴുന്നേല്‍പ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എഴുന്നേറ്റു നില്‍ക്കാൻ പോലും സാധിക്കാത്ത വിധത്തില്‍ വേദനയാല്‍ അവള്‍ കുഴഞ്ഞ് റോഡിലേക്ക് തന്നെ വീഴുന്നതും വീഡിയോയില്‍ കാണാം.



അരക്കിട്ട് തകർന്നു എന്ന് കുറിപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടത്. വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയ റീല്‍ ഇതിനോടൊകം 17 ലക്ഷത്തിലധികം ആളുകള്‍ കണ്ടു. സ്വന്തം ജീവൻ അപകടപ്പെടുത്തി കൊണ്ടുള്ള ഇത്തരം പ്രവർത്തികള്‍ ചെയ്യരുതെന്ന് എന്തുകൊണ്ടാണ് ആളുകള്‍ മനസ്സിലാക്കാത്തത് എന്ന ആശങ്കയാണ് വീഡിയോ കണ്ട ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിച്ചത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക