Click to learn more 👇

തകര്‍ന്നുവീണത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ടെര്‍മിനല്‍; ഒരു മരണം


 കനത്തെ മഴയിലും കാറ്റിലും ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

ആറു പേര്‍ക്ക് പരുക്കേറ്റു. ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയാണ് തകര്‍ന്ന് കാറുകള്‍ക്കുമേല്‍ പതിച്ചത്. ടെര്‍മിനല്‍ ഒന്നില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി.

ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാര്‍ച്ച്‌ പത്തിനാണ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരക്കിട്ട് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു

സുരക്ഷയുടെ ഭാഗമായി ചെക്ക് ഇന്‍ കൗണ്ടറുകളും അടച്ചതായി ഡല്‍ഹി വിമാനത്താവള വക്താവ് അറിയിച്ചു. ആഭ്യന്തര സര്‍വീസുകളാണ് ടെര്‍മിനല്‍ ഒന്നില്‍ കൈകാര്യം ചെയ്യുന്നത്. 3 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ഡല്‍ഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെളളക്കെട്ടാണ് അനുഭവപ്പെടുന്നത്. കാറ്റില്‍ മരങ്ങള്‍ പൊട്ടി നിലത്തുവീണു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക