മകളുടെ ആഹ്മഹത്യക്ക് പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് രണ്ടു ദിവസമായിട്ടും വിവരമില്ല. ചെറിയനാട് ഇടമുറി സുനില്‍ ഭവനത്തില്‍ സുനില്‍കുമാറിനെയാണ് (50) വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായത്.
സുനിലിന്റെ മകള്‍ ഗ്രീഷ്മ (23) രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചിരുന്നു. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു.
കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സുനില്‍ കുമാർ വിവരം അറിഞ്ഞുവീട്ടിലേക്കു മടങ്ങിയെങ്കിലും അവിടെ എത്തിയില്ല. രാവിലെ പതിനൊന്നരയോടെ കല്ലിശ്ശേരി ഭാഗത്തു സുനിലിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ലഭിച്ചുവെന്നും തുടർന്ന് സ്വിച്ച് ഓഫായെന്നുമാണ് പോലീസ് പറയുന്നത്. മാവേലിക്കരയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തില്‍ പി.ജി. വിദ്യാർഥിനിയായിരുന്നു.
ചെറിയനാട് ക്ഷീരോത്പാദക സംഘത്തില്‍ സെക്രട്ടറിയാണ് അമ്മഗീത. ഗ്രീഷ്മയുടെ സംസ്‌കാരം ഞായറാഴ്ച 11-ന് മാവേലിക്കര കുന്നം സുനില്‍ ഭവനത്തില്‍