ഹൈസ്കൂള്‍ വിദ്യാർഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ ചെറുകോല്‍ മനീഷ് ഭവനില്‍ മനീഷ്, ഭാര്യ രമ്യ എന്നിവരെയാണ് ചെങ്ങന്നൂർ ഡിവെ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെ വിദ്യാർഥിനി പീഡന വിവരം അധ്യാപികയോട് പറയുകയായിരുന്നു. തുടർന്ന് അധ്യാപിക വിവരം പൊലീസില്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.