Click to learn more 👇

മലവെള്ളപ്പാച്ചില്‍: ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു; ദുരന്തം വെള്ളച്ചാട്ടത്തില്‍ കുളിക്കുമ്ബോള്‍; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 മഹാരാഷ്ട്രയിലെ ലോണാവാലയില്‍ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ 5 അംഗങ്ങള്‍ മരിച്ചു. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങുമ്ബോഴാണ് അപകടമുണ്ടായത്.

കുടുംബം ഒഴുക്കില്‍പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്. 9 പേരാണ് വെള്ളച്ചാട്ടത്തിന് നടുവില്‍ നില്‍ക്കുന്നതായി കാണുന്നത്. കൂട്ടത്തിലൊരു കൈക്കുഞ്ഞുമുണ്ട്. തൊട്ടുപിന്നില്‍ വെള്ളം ഇരമ്ബി വരുന്നതും കാണാം. യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. ഇവിടങ്ങളിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയായിരുന്നു.

ഒഴുക്കില്‍പ്പെട്ടവരില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ട് പേർക്കായി തിരച്ചില്‍ തുടരുകയാണ്. സമീപപ്രദേശത്ത് തന്നെയുള്ള കുടുംബമാണിതെന്നാണ് പൊലീസിന്റെ അറിയിപ്പ്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക