Click to learn more 👇

സി.പി.എം ജില്ലാ കമ്മിറ്റിയില്‍ ആര്യാ രാജേന്ദ്രന് രൂക്ഷവിമര്‍ശനം; അഹങ്കാരം നിറഞ്ഞ പെരുമാറ്റം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി


 മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനവുമായി സി.പി.എം ജില്ലാ കമ്മിറ്റി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും അത് പൊതു ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നുമാണ് കമ്മിറ്റിയില്‍ ഉയർന്ന പ്രധാന വിമർശനം

കെ.എസ്‌ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിലും മേയർക്കെതിരെ വിമർശനമുയർന്നു. 

മേയറും കുടുംബവും നടുറോട്ടില്‍ കാണിച്ചത് ഗുണ്ടായിസമാണെന്നും ബസ്സിലെ മെമ്മറി കാർഡ് കിട്ടാതിരുന്നത് ഭാഗ്യമെന്നും മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കില്‍ പാർട്ടി കുടുങ്ങുമായിരുന്നെന്നും അംഗങ്ങള്‍ വിമർശിച്ചു. 


സ്പീക്കർ എ.എൻ ഷംസീറിനെതിരെയും രൂക്ഷവിമർശനം ഉയർന്നു.സ്പീക്കർക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്നായിരുന്നു അംഗങ്ങളുയർത്തിയ വിമർശനം. അമിത് ഷായുടെ മകനെയും കാറില്‍ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധമെന്നും വിമർശനം ഉയർന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക