Click to learn more 👇

മോര്‍ച്ചറിയില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് ജീവനക്കാര്‍; വീഡിയോ പ്രചരിച്ചതോടെ നടപടി


 

ആശുപത്രി മോർച്ചറിക്കുള്ളിലെ ഫ്രീസർ റൂമില്‍ ജീവനക്കാർ ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ആരോഗ്യവകുപ്പ് അന്വേഷണ കമ്മിഷൻ രൂപവത്കരിച്ചു.

ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. 


സംഭവത്തില്‍ മോർച്ചറിയിലെ ശുചീകരണ തൊഴിലാളിയായ ഷേർ സിങിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒരു സ്ത്രീയും പുരുഷനും സ്ട്രെച്ചറിനു മുകളില്‍ കിടക്കുന്നത് ഉള്‍പ്പെടെയുള്ള വീഡിയോ പുറത്തുവന്നിരുന്നു. സമൂഹിക മാധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് അധികൃതർ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ദൃശ്യങ്ങളിലുള്ളത് ഷേർ സിങ് ആണെന്ന് പോലീസിന് പിന്നീട് ബോധ്യമായി. വീഡിയോ ചിത്രീകരിച്ച മറ്റ് രണ്ട് ജീവനക്കാരേയും അറസ്റ്റുചെയ്തിട്ടുണ്ട്. 


അതേസമയം, വീഡിയോയിലുള്ള സ്ത്രീ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒരു മാസം മുൻപാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ കൂടുതല്‍ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 


സുരക്ഷാ വീഴ്ച ഉണ്ടായെന്നും സി.സി.ടി.വി ക്യാമറകള്‍ ഉടൻ സ്ഥാപിക്കുമെന്നും നോയിഡ ചീഫ് മെഡിക്കല്‍ ഓഫീസർ സുനില്‍ ശർമ അറിയിച്ചു. പ്രതിയായ ഷേർ സിങിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായും അദ്ദേഹം പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക