Click to learn more 👇

കണ്ണൂരില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു; കാരണം കുടുംബവഴക്ക്; യുവാവ് കസ്റ്റഡിയില്‍


 

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന യുവാവ് കസ്റ്റഡിയില്‍. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറുവോട്ടു നടന്ന സംഭവത്തില്‍ പനച്ചിക്കടവത്ത് പി.കെ.അലീമ (53), മകള്‍ സെല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

സെല്‍മയുടെ ഭർത്താവ് ഷാഹുലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ ഷാഹുലിനും ഇവരുടെ പന്ത്രണ്ടുവയസുള്ള മകനും പരിക്കേറ്റു. 


പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പേരാവൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക