ആലപ്പുഴയില്‍ ദളിത് യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം ഭരണങ്ങാനം സ്വദേശി സബിന്‍ മാത്യു ആണ് അറസ്റ്റിലായത്.
ലോഡ്ജിലെത്തിച്ച് മദ്യം നല്‍കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പാലക്കാട് സ്വദേശിയായ 19 കാരിയാണ് പീഡനത്തിനിരയായത്. ജോലിക്കായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്ന് ഡിവൈഎസ് പി മധു ബാബു പറഞ്ഞു.