Click to learn more 👇

രാജീവ് ഗാന്ധിയുടെ ജന്മദിനം ഒല്ലൂക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സദ്ഭാവനാ ദിനമായി ആചരിച്ചു.


യൂത്ത് കോൺഗ്രസ് ഒല്ലൂക്കര മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനാചരണം കാളത്തോട് പുളിപറമ്പ് സെൻ്ററിൽ മുൻ എംഎൽഎ ടി.വിചന്ദ്രമോഹൻ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് തൃശ്ശൂർ നിയോജകമണ്ഡലം പ്രസിഡണ്ട് സുമേഷ്.കെ.നായർ മുഖ്യതിഥിയായി.  യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ലിന്റോ രാജൻ  അധ്യക്ഷത വഹിച്ചു.

സി.കെ.ഫ്രാൻസിസ്, സി.എ.ജോസ്, ജെൻസൻ ജോസ് കാക്കശ്ശേരി, കെ.എം.അഫാദ്, പ്രിൻസ് പുതുശ്ശേരി, ലിയോ രാജൻ, കെ.കെ. ജെയ്ക്കോ, ബിന്നു ഡയസ്, നിധിൻ ജോസ്, നിതിൻ കിഷോർ, ലിംസൺ, ലിജോ ജോസ്, ലിയാസ്, റിയ ബിനു, നിതിൻ, ഡാനി ബാബു, ഇമ്മാനുവേൽ എന്നിവർ പ്രസംഗിച്ചു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക