കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജോർദാനിലേക്ക് തയ്യല്‍ തൊഴിലാളികളെ തേടുന്നു. ജോർദാനിലെ പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പാണ് തയ്യല്‍ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നത്.
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. വസ്ത്ര വ്യവസായ രംഗത്ത് ചുരുങ്ങിയത് മൂന്ന് വർഷത്തെ പരിചയം (സിംഗിള്‍ ലോക്ക്, ഫ്ലാറ്റ് ലോക്ക്, ഓവർ ലോക്ക് മെഷീനുകള്‍ എന്നിവയില്‍ പ്രാവീണ്യം)
പ്രായം: 35 വയസ്സില്‍ താഴെ.
ശമ്ബളം: JD 125 (Approx. Rs.15000) + overtime allowance.
വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യം.
കോണ്‍ട്രാക്ട് പീരീഡ്: 3 വർഷം
താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 August 31 നു മുൻപ് jordan@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 0471-2329440/41/42 /45 / 7736496574.