ആയുഷ്മാന്‍ പദ്ധതിയില്‍ 70 വയസുമുതലുള്ള എല്ലാവര്‍ക്കും പരിധിയല്ലാതെ സൗജന്യ ആരോഗ്യ ചികിത്സാ പരിരക്ഷ നല്കുന്ന പദ്ധതി ഈ മാസം 23ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തേക്കും.
അന്നുമുതല്‍ പദ്ധതിയില്‍ പുതുതായി ചേരാനും മറ്റുമുള്ള നടപടികള്‍ ആരംഭിക്കാം. ഇതിന്റെ പുതുക്കിയ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളും മറ്റും അതോടെ നിലവില്‍ വരും.
ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള, 70 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പുതിയ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം വായിക്കാം.
പുതിയ പദ്ധതിയെക്കുറിച്ച്
70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വിപുലമായ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത പുതിയ സംരംഭത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാണിച്ചു. ആയുഷ്മാന്‍ ഭാരത് എന്ന മുന്‍നിര പരിപാടിയുടെ കുടക്കീഴിലാണ് ഈ പദ്ധതി വരുന്നത്. അന്തിമമായി പദ്ധതിയുടെ വിവരങ്ങള്‍ അധികം വൈകാതെ ഔദ്യോഗികമായി പ്രസിദ്ധം ചെയ്യും. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ ഇവയാണ്.
കവറേജ്
ആറുകോടി മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടുന്ന ഏകദേശം 4.5 കോടി കുടുംബങ്ങളെ പിന്തുണയ്‌ക്കുന്നതിനാണ് സര്‍ക്കാരിന്റെ പുതിയ സംരംഭം. ഈ പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായി ലഭ്യമാണെന്നും 70 വയസിന് താഴെയുള്ള മറ്റ് കുടുംബാംഗങ്ങളുമായി പങ്കിടേണ്ടതില്ല. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ്, ഇഎസ്‌ഐ എന്നിവകളിലല്‍ അംഗമായ 60 വയസും
കഴിഞ്ഞവര്‍ക്കും പിഎംജെഎവൈ ആനുകൂല്യങ്ങള്‍ തുടര്‍ന്നും പ്രയോജനപ്പെടുത്താം.
യോഗ്യത
എഴുപതു കഴിഞ്ഞവര്‍ക്ക് വരുമാന പരിധി നോക്കാതെ ആനുകൂല്യം ലഭിക്കും. ഇതിനായി പ്രത്യേക കാര്‍ഡ് ലഭ്യമാക്കും. ഇത് എല്ലാ പൗരന്മാര്‍ക്കും, പ്രത്യേകിച്ച് സമൂഹത്തിലെ അധഃസ്ഥിതരായ, ദുര്‍ബല വിഭാഗങ്ങള്‍ക്കും, ഗുണനിലവാരമുള്ള ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കുന്ന സംരംഭമാണ്.
ആശുപത്രിവാസ ചെലവുകള്‍, ഡേ കെയര്‍ സര്‍ജറികള്‍, ഫോളോ- അപ്പ് കെയര്‍, ഹോസ്പിറ്റലൈസേഷന് മുമ്ബും ശേഷവുമുള്ള ചെലവുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവ സേവനത്തില്‍ ഉള്‍പ്പെടുന്നു.
അപേക്ഷിക്കാന്‍
# ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ആദ്യം അര്‍ഹത പരിശോധിക്കുക.
# ഇതിന് ഔദ്യോഗിക വെബ്സൈറ്റായ ംംം.ുാഷമ്യ.ഴീ്.ശിലേക്ക് പോകുക.
# ഹോംപേജ് മെനുവില്‍ നിന്ന് ‘ആം ഐ എലിജിബിള്‍’ ടാബില്‍ ക്ലിക്ക് ചെയ്യുക.
# നിങ്ങളുടെ മൊബൈല്‍ നമ്ബറും കാപ്ച്ച കോഡും നല്കുക, തുടര്‍ന്ന് ഒടിപി സൃഷ്ടിക്കുക എന്നതില്‍ ക്ലിക്കുചെയ്യുക.
# ഒടിപി കൊടുത്ത്, നിങ്ങളുടെ പേര്, റേഷന്‍ കാര്‍ഡ് നമ്ബര്‍, വീട്ടു നമ്ബര്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്ബര്‍ നല്‍കുക.
# ആയുഷ്മാന്‍ ഭാരത് യോജനയ്‌ക്ക് അര്‍ഹതയുണ്ടെങ്കില്‍, നിങ്ങളുടെ പേര് കാണാനാകും.
– യോഗ്യത സ്ഥിരീകരിക്കാന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പട്ടികയില്‍ നിങ്ങളുടെ പേര് തിരയുക.
യോഗ്യരാണെങ്കില്‍ ഇങ്ങനെ ചെയ്യുക:
സേവനങ്ങളിലേക്കുള്ള പ്രവേശനം:
ഗുണഭോക്താക്കള്‍ക്ക് എല്ലാ പൊതു ആശുപത്രികളിലും എംപാനല്‍ ചെയ്ത സ്വകാര്യ ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളിലും സേവനം ലഭിക്കും.
സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍, ഹെല്‍പ്പ് ലൈന്‍ (14555), തുടങ്ങിയവ വഴി എംപാനല്‍ ചെയ്ത ആശുപത്രികളെക്കുറിച്ചുള്ള വിവരം കിട്ടും.
പണവും രേഖകളും വേണ്ട:
പൊതു ആശുപത്രികളിലും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും പണവും രേഖയുമില്ലാതെ സേവനങ്ങള്‍ കിട്ടും.
ആവശ്യമായ രേഖകള്‍:
പിഎംജെഎവൈ സ്‌കീമിനായി രജിസ്റ്റര്‍ ചെയ്യാന്‍ ഇനിപ്പറയുന്ന രേഖകള്‍ കരുതുക:
പ്രായവും തിരിച്ചറിയല്‍ രേഖയും: ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ പാന്‍ കാര്‍ഡ്.
ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍: മൊബൈല്‍ നമ്ബര്‍, താമസിക്കുന്നിടത്തെ വിലാസം,
ഇമെയില്‍ വിലാസം.
കുടുംബ തെളിവ്: നിലവിലെ കുടുംബ നില (സംയുക്ത അല്ലെങ്കില്‍ അണുകുടുംബം) തെളിയിക്കുന്ന ഡോക്യുമെന്റേഷന്‍.