Click to learn more 👇

മകളുടെ തലയില്‍ സിസിടിവി സ്ഥാപിച്ച്‌ പിതാവ്; അച്ഛന്റെ കരുതല്‍ കണ്ട് അമ്ബരന്ന് ലോകം; വീഡിയോ കാണാം


 

മകളുടെ സുരക്ഷയ്‌ക്കായി തലയില്‍ സിസിടിവി ക്യാമറ വച്ചൊരു അതിബുദ്ധിമാനായ പിതാവുണ്ട്, അങ്ങ് പാകിസ്താനില്‍ ..!


കറാച്ചിയിലാണ് സംഭവം. എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, ആർക്കൊപ്പം സഞ്ചരിക്കുന്നു എന്ന് തുടങ്ങി സർവകാര്യങ്ങളും അറിയാനാണ് പിതാവ് ഇത്തരത്തില്‍‌ സിസിടിവി ക്യാമറ സ്ഥാപിച്ചതെന്ന് യുവതി പറയുന്നു. 


എക്സില്‍ ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിതാവിന്റെ ഈ നടപടിയെ എതിർത്തോ എന്ന് ആരാഞ്ഞപ്പോള്‍ ഇല്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.

സിസിടിവി തനിക്ക് സുരക്ഷ നല്‍കുന്നുണ്ടെന്നും പിതാവാണ് സംരക്ഷകനെന്നും പെണ്‍കുട്ടി തുറന്ന് സമ്മതിക്കുന്നുമുണ്ട്. കറാച്ചിയില്‍ നടക്കുന്ന ഭീകരമായ സംഭവങ്ങള്‍, അപകടങ്ങള്‍, കൊലപാതകം, ആക്രമണം തുടങ്ങിയവയില്‍ നിന്ന് മകളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ ഒരാളുടെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമല്ലേ ഇത്തരം പ്രവൃത്തികളെന്നാണ് ഉപയോക്തക്കള്‍ പറയുന്നത്.


കമൻ്റ് ബോക്സില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് വരുന്നത്. പിതാവിന്റെ രാജകുമാരിയെ കിരീടമണിയിച്ചതാണ് ഇതെന്നാണ് ഒരാള്‍ എഴുതിയത്. പാകിസ്താന്റെ ദയനീയാസവസ്ഥ ലോകമറിയട്ടെ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. പാകിസ്താനില്‍ മാത്രമാകും ഇത്രയേറെ സുരക്ഷയും സംരക്ഷണവും മക്കള്‍ക്ക് കൊടുക്കുന്നതെന്നും ഉപയോക്താക്കള്‍ പറയുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക