റിലീസ് ദിവസം വമ്ബൻ ഓപ്പണിംഗ് ലഭിച്ച വിജയിയുടെ GOAT ന് ബോക്സോഫീസില്‍ തളർച്ച. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മാത്രം 44 കോടി നേടിയ ചിത്രത്തിന് രണ്ടാം ദിനത്തില്‍ 42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
25.5 കോടിയെ നേടാനായുള്ളു. എല്ലാ ഭാഷകളില്‍ നിന്നുള്ള കളക്ഷനും ചേർത്ത് സാക്നില്‍ക് ആണ് കണക്ക് പുറത്തുവിട്ടത്. രണ്ടുദിവസം കൊണ്ട് 69.5 കോടിയാണ് വെങ്കട് പ്രഭു ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്.
ആഗോള തലത്തില്‍ 155 കോടിയാണ് കളക്ഷൻ. വരും ദിവസങ്ങളില്‍ ചിത്രം വീണ്ടും കൂപ്പുക്കുത്തുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. 400 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവെന്നാണ് വിവരം. മുടക്കുമുതല്‍ തിരിച്ചുപിടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. എജിഎസ് എൻ്റർടൈൻമെൻ്റിന്റെ ഏറ്റവും ചെലവേറിയ ചിത്രമാണിത്.
കർണാടകയില്‍ ആദ്യ ദിനം പത്തുകോടി ലഭിച്ച ചിത്രത്തിന് രണ്ടാം ദിനത്തില്‍ നേടാനായത് 3.25 കോടിയാണ്.
ആന്ധ്ര-തെലങ്കാനയില്‍ 3.75 കോടിയെന്നത് 1.75 കോടിയായി കുറഞ്ഞു. തമിഴ്നാട്ടിലെ കളക്ഷൻ 29.5 കോടിയില്‍ നിന്ന് 21.5 ആയി. കേരളത്തിലും വ്യത്യസ്തമല്ല ആദ്യ ദിനം 5.75 കോടി നേടിയെങ്കില്‍ രണ്ടാം ദിനം 1.5 കോടിയിലേക്ക് വീണു. ശേഷിക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്ന് കോടി ആദ്യ ദിനം നേടിയങ്കില് രണ്ടാം ദിവസം 50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.