Click to learn more 👇

മലയാളി ദമ്ബതികളുടെ സംസ്കാരം യുകെയില്‍ നടത്തും


 

യുകെയില്‍ മരിച്ച കോട്ടയം പനച്ചിക്കാട് സ്വദേശികളായ ദമ്ബതികളുടെ സംസ്കാരം 14ന് ബെർമിംഗ്ഹാമില്‍തന്നെ നടത്താന്‍ നീരുമാനിച്ചു.

പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയപറമ്ബില്‍ അനില്‍ ചെറിയാന്‍, ഭാര്യ സോണിയ സാറാ ഐപ്പ് എന്നിവരുടെ സംസ്കാരം 14നു റെഡിച്ചിലെ ബെർമിംഗ്ഹാമിലെ ഹോളി ട്രിനിറ്റി സിഎസ്‌ഐ പള്ളിയില്‍ നടക്കും.


കഴിഞ്ഞമാസം 18നായിരുന്നു നഴ്സായിരുന്ന സോണിയയുടെ മരണം. കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടില്‍നിന്നു ‍യുകെയിലെ വീട്ടില്‍ തിരിച്ചെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണുമരിക്കുകയായിരുന്നു. 


ഭാര്യയുടെ മരണത്തില്‍ അതീവ ദുഃഖിതനായിരുന്ന അനിലിനെ പിറ്റേന്ന് യുകെയിലെ ഇവരുടെ വീടിനു സമീപത്തെ കാടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള കാലതാമസം അടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് യുകെയില്‍ തന്നെ സംസ്കാരം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്.

ഇരുവരുടെ‍യും കുടുംബാംഗങ്ങളുടെ സമ്മതപ്രകാരമാണു നടപടികള്‍ സ്വീകരിച്ചത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക