Click to learn more 👇

തൃശൂരില്‍ അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി


 

പൊറുഞ്ഞിശ്ശേരിയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊറുത്തിശ്ശേരി വി വണ്‍ നഗർ സ്വദേശികളായ നാട്ടുവള്ളി വീട്ടില്‍ പരേതനായ ശശിധരന്റെ ഭാര്യ മാലതി (73) മകൻ സുജീഷ് (45) എന്നിവരെയാണ് വെള്ളിയാഴ്ച്ച അർദ്ധ രാത്രിയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാത്തതിനാലും വീടിന് സമീപത്ത് നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഇരുവരും മരിച്ച്‌ കിടക്കുന്നതായി കണ്ടെത്തിയത്. 


തുടർന്ന് ഇരിങ്ങാലക്കുട പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. വിദേശത്തായിരുന്ന സുജീഷ് ആറ് വർഷമായി നാട്ടിലുണ്ട് സുജീഷിന് പ്രത്യേകിച്ച്‌ ജോലി ഒന്നും ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ ഒരു വളർത്ത് നായയും ഉണ്ട്. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച്‌ വരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക