Click to learn more 👇

സോഷ്യൽ മീഡിയ ഞെട്ടിയ പെലിക്കന്റെ ഇരപിടുത്തം; വീഡിയോ കാണാം


 

പെലിക്കനിഡെ കുടുംബത്തിൽപ്പെട്ട ജലപക്ഷികളുടെ ഒരു വർഗ്ഗമാണ് പെലിക്കനുകൾ. പക്ഷി വർഗ്ഗത്തിൽ ഉൾപ്പെടുന്ന പെലിക്കനുകൾ പറക്കുകയും നീന്തുകയും ചെയ്യും. 

നീണ്ട കൊക്കുകളും ഇരയെ പിടിച്ചിട്ട് വിഴുങ്ങുന്നതിനുമുമ്പ് വെള്ളം വാർത്തിക്കളയാനുതകുന്ന കഴുത്തിൽ തൂങ്ങിക്കിടക്കുന്ന വലിയ സഞ്ചിയും ഇവയുടെ പ്രത്യേകതയാണ്. പെലിക്കനുകൾ വളരെവേഗത്തിൽ പറന്നുവന്ന് ജലാശയങ്ങളിൽ നിന്ന് മീൻ കൊത്തി പിടിക്കും. പെറുവിയൻ പെലിക്കൻ, ബ്രൗൺ പെലിക്കൻ എന്നിവയൊഴിച്ചുള്ള പെലിക്കനുകൾക്ക് പൊതുവേ വിളറിയ നിറങ്ങളാണ്. 

ഇണചേരുന്ന കാലമാവുമ്പോഴേയ്ക്കും ഇവയുടെ ചുണ്ടുകളും സഞ്ചികളും മുഖത്തെ തൊലിയുമൊക്കെ നിറം തുടുത്തു വരും. ഭൂമിയിൽ നിലവിലുള്ള എട്ടു തരം പെലിക്കനുകൾ തുറന്ന സമുദ്രത്തിലും ദക്ഷിണ അമേരിക്കയുടെ ഉൾഭാഗങ്ങളിലും അന്റാർട്ടിക്കയിലുമൊഴിച്ച് ലോകത്തിന്റെ എല്ലാഭാഗത്തുംതന്നെയുണ്ട്.

പെലിക്കനുകളുടെ വ്യത്യസ്തമായ ഇരപിടിത്തം കൗതുകം ഉളവാക്കുന്നതാണ്  ഇത്തരത്തിൽ ഒരു ഇര പിടുത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കൊക്കിന് താഴെയുള്ള സഞ്ചി. വിടർത്തി മീനിനെ അകത്താക്കുന്ന ഈ വീഡിയോ ഏറെ കൗതുകം ഉളവാക്കുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.