Click to learn more 👇

കാഷ് ഓണ്‍ ഡെലിവറിയായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായി വന്ന ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി


 

ഫ്ലിപ്കാർട്ടില്‍ ഓർഡർ ചെയ്ത 1.5 ലക്ഷം രൂപയുടെ ഐഫോണ്‍ തട്ടിയെടുക്കാൻ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി.

യുപിയിലെ നിഷാത്ഗഞ്ചിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്.


ചിൻഹാട്ട് സ്വദേശിയായ ഗജാനനും സുഹൃത്ത് ആകാശും ചേർന്ന് ക്യാഷ് ഓണ്‍ ഡെലിവറിയായി 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ ഓർഡർ ചെയ്തിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശശാങ്ക് സിംഗ് പറഞ്ഞു. പണം നല്‍കാതെ ഫോണ്‍ തട്ടിയെടുക്കുക എന്ന ഉദ്ദേശത്തൊടെയായിരുന്നു ക്യാഷ് ഓണ്‍ ഡെലിവറി തെരഞ്ഞെടുത്തത്. സെപ്തംബർ 23 ന്, ഭരത് സാഹു (30) എന്ന ഡെലിവറി ബോയ് ഫോണുമായി ഗജനാന്റെ വീട്ടില്‍ എത്തി. ഫോണ്‍ കൈക്കലാക്കിയ പ്രതികള്‍ യുവാവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഇന്ദിരാ കനാലില്‍ ഉപേക്ഷിച്ചു.


രണ്ട് ദിവസമായിട്ടും ഭരത് സാഹു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് സെപ്തംബർ 25ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. 


സാഹുവിന്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ച പൊലീസ്, അവസാനം വിളിച്ചത് ഗജാനനന്റെ നമ്ബറാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി ഡിസിപി പറഞ്ഞു. മൃതദേഹത്തിനായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക