തൊടുപുഴ സ്വദേശിനിയായ മലയാളി നഴ്‌സ് അയര്‍ലണ്ടില്‍ നിര്യാതയായി. സീമാ മാത്യു (45 ) ആണ് മരിച്ചത. അയര്‍ലണ്ടിലെ നീനയിലാണ് അന്ത്യം.
നീന കമ്യൂണിറ്റി നഴ്‌സിംഗ് യൂണിറ്റിലെ സ്റ്റാഫ് നഴ്സായിരുന്ന സീമ, ഏതാനം നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ നീനയിലെ സ്വഭവനത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച 2 ന് നീനാ സെന്റ് മേരിസ് റോസറി ചര്‍ച്ചിലാണ് സംസ്‌ക്കാരം.
തൊടുപുഴ ചിലവ് പുളിന്താനത്ത് ജെയ്‌സണാണ് ഭര്‍ത്താവ്. തൊടുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴി മാത്യുവിന്റേയും മേരിയുടെയും മകളാണ് .
ജെഫിന്‍ , ജുവല്‍ , ജെറോം എന്നിവര്‍ മക്കളാണ്.