Click to learn more 👇

സൗദിയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്‍റ്: 30 വരെ അപേക്ഷിക്കാം


 

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്കുള്ള സ്റ്റാഫ്‌ നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റ് സംഘടിപ്പിക്കുന്നു.

ബേണ്‍സ്, ക്രിട്ടിക്കല്‍ കെയർ ഐസിയു, ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡള്‍റ്റ്), ന്യൂബോണ്‍ ഇന്‍റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിങ് റൂം, പീഡിയാട്രിക് ഇന്‍റൻസീവ് കെയർ യൂണിറ്റ്, റിക്കവറി എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.


നഴ്‌സിങ്ങില്‍ ബിഎസ്‌സി പോസ്റ്റ് ബിഎസ്‌സി യോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോർട്ട്, മറ്റ് അവശ്യരേഖകള്‍ എന്നിവയുടെ പകർപ്പുകള്‍ സഹിതം www.norkaroots.org , www.nifl.norkaroots.org വെബ്‌സൈറ്റുകള്‍ സന്ദർശിച്ച്‌ നവംബർ 30നകം അപേക്ഷ സമർപ്പിക്കണം.

സൗദി കമ്മീഷൻ ഫോർ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസിഫിക്കേഷൻ യോഗ്യതയും, ഡാറ്റാഫ്‌ലോ വെരിഫിക്കേഷൻ, എച്ച്‌ ആർഡി അറ്റസ്റ്റേഷൻ എന്നിവയും രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമാണ്. അപേക്ഷകർ മുൻപ് എസ്‌എഎംആർ പോർട്ടലില്‍ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് 6 മാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉളളവരാകണം.


അഭിമുഖ സമയത്ത് പാസ്‌പോർട്ട് ഹാജരാക്കണം. അഭിമുഖം ഡിസംബർ രണ്ടാംവാരം കൊച്ചിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോർക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്‍ററിന്‍റെ ടോള്‍ഫ്രീ നമ്ബറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും- മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക