രണ്ടുവർഷം ദൈർഘ്യമുള്ള ബി.എഡ് കോഴ്സ് അടുത്തവർഷം മുതല്‍ നാലുവർഷ പ്രൊഫണല്‍ കോഴ്സാവും. എൻജിനിയറിംഗ്, മെഡിക്കല്‍ കോഴ്സുകള്‍പോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിന്റെ ഭാഗമാണിത്
ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് ബിരുദപഠനം കൂടി ചേർത്തുള്ള കോഴ്സ്. യോഗത്യ പ്ലസ്ടു. പ്രൊഫ.മോഹൻ ബി.മേനോൻ അദ്ധ്യക്ഷനായ കരിക്കുലംകമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് കൈമാറി.
നാലുവർഷ ബി.എഡിന്റെ ആദ്യ ബാച്ച് പുറത്തുവരുന്നതോടെ നിലവിലുള്ള ബി.എഡ് കോഴ്സ് ഇല്ലാതാവും. എല്‍.പി, യു.പി സ്കൂള്‍ അദ്ധ്യാപകരാവാനുള്ള രണ്ടുവർഷത്തെ ടി.ടി.സി കോഴ്സ് അടുത്ത വർഷം നിറുത്തും.
നീറ്റ് മാതൃകയില്‍ നാഷണല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിലൂടെയായിരിക്കും പ്രവേശനം. ഫീസ് സർക്കാർ നിശ്ചയിക്കും. 2030 മുതല്‍ നാലുവർഷ ബി.എഡ് മാത്രമേ ഉണ്ടാവൂ. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ് ഈ മാറ്റം.
ബി.എ, ബി.എസ്‌സി, ബികോം എന്നിങ്ങനെ മൂന്നു സ്ട്രീമുകള്‍ക്കൊപ്പമാവും നാലുവർഷ ബി.എഡും. ആദ്യവർഷം മുതല്‍ നിശ്ചിത ക്രെഡിറ്റ് അദ്ധ്യാപക പരിശീലനത്തിനായിരിക്കും. നാലുവർഷവും വിജയിക്കുമ്ബോള്‍ ബിരുദത്തിനൊപ്പം ബി.എഡും ലഭിക്കും. മൂന്നുവർഷം പൂർത്തിയാക്കി കോഴ്സ് മതിയാക്കാം. പക്ഷേ, ബി.എഡ് ലഭിക്കില്ല, ബിരുദം മാത്രം കിട്ടും.
നിലവില്‍ കോഴിക്കോട് എൻ.ഐ.ടി, കാസർകോട് കേന്ദ്രസർവകലാശാല എന്നിവിടങ്ങളില്‍ നാലുവർഷ ബി.എഡുണ്ട്. എൻ.ഐ.ടിയില്‍ വാർഷികഫീസ് ഒരുലക്ഷം രൂപയാണ്. മികച്ച നാക് ഗ്രേഡുള്ള കോളേജുകളില്‍ നാഷണല്‍ കൗണ്‍സില്‍ ഫോർ ടീച്ചർ എഡ്യൂക്കേഷനായിരിക്കും (എൻ.സി.ടി.ഇ) കോഴ്സ് അനുവദിക്കുക. നിലവില്‍ ബി.എഡ് കോഴ്സുള്ള ട്രെയിനിംഗ് കോളേജുകളില്‍ നാലുവർഷ ബി.എഡ് അനുവദിക്കില്ല.
രണ്ട് മേജർ കോഴ്സുകള്‍
നാലുവർഷ ബി.എഡില്‍ രണ്ട് മേജർ കോഴ്സുകളുണ്ടാവും. ഒരെണ്ണം ടീച്ചർ എഡ്യൂക്കേഷനായിരിക്കണം. രണ്ടാമത്തേത് ഇഷ്ടമുള്ള വിഷയമാകാം. സിലബസ് ലോകനിലവാരത്തില്‍ പരിഷ്കരിക്കും.
പ്രൈമറി ടീച്ചർക്കും ബി.എഡ്
എല്‍.കെ.ജി മുതല്‍ രണ്ടാം ക്ലാസ് വരെ അദ്ധ്യാപകരാവാൻ ഫൗണ്ടേഷൻ, മൂന്നു മുതല്‍ അഞ്ചുവരെ ക്ലാസുകള്‍ക്ക് പ്രിപ്പറേറ്ററി, ആറു മുതല്‍ എട്ടുവരെ മിഡില്‍, ഒമ്ബതു മുതല്‍ 12 വരെ സെക്കൻഡറി എന്നിങ്ങനെ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ബി.എ, ബി.എസ്‌സി, ബികോം എന്നിവയില്‍ നാലുവീതം വിഭാഗങ്ങളിലായി 12 ഇനം കോഴ്സുകളുണ്ടാവും. ഏത് വിഭാഗത്തിലാണോ അദ്ധ്യാപകരാവേണ്ടത് അതിനനുസരിച്ച് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. സിലബസിലും പഠനരീതിയിലും വ്യത്യാസമുണ്ടാവും.
1. വിദേശജോലിക്ക് നാലുവർഷ ബി.എഡ് ഗുണകരമാണ്. പല വിദേശരാജ്യങ്ങളിലും ഈ രീതിയാണുള്ളത്
2. അദ്ധ്യാപകരെല്ലാം ബിരുദം യോഗ്യതയുള്ളവരായതിനാല്‍ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടും
16000
ബി.എഡ് സീറ്റുകളാണ് 188 ട്രെയിനിംഗ് കോളേജുകളിലായി നിലവിലുള്ളത്.
73 കോളേജുകളില്‍ രാജ്യമാകെ നാലുവർഷ ബി.എഡ് തുടങ്ങിയിട്ടുണ്ട്
''ഗുണമേന്മയുള്ള അദ്ധ്യാപകരെ കിട്ടുമെന്നതാണ് മെച്ചം. പ്രീപ്രൈമറിയിലും ബിരുദധാരികളായിരിക്കും അദ്ധ്യാപകർ"