കാത്തിരിപ്പിനൊടുവില്‍ അല്ലു അർജുൻ ചിത്രം പുഷ്പ 2: ദ റൂള്‍ ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.
അല്ലു അർജുൻ, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ ശ്രീലീല ഡാൻസ് നമ്ബറുമായെത്തുന്നു.
ഒന്നാം ഭാഗത്തില്‍ സമാന്തയുടെ ഡാൻസ് നമ്ബർ വൻ തരംഗമായിരുന്നു. പുഷ്പ രാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത സിനിമയുടെ ബഡ്ജറ്റ് 500 കോടിക്ക് മുകളിലാണ്.
വില്ലൻ വേഷത്തിലെത്തുന്ന ഫഹദിന് രണ്ടാം ഭാഗത്തില്‍ കൂടുതല്‍ സ്ക്രീൻ സ്പേസ് ഉണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. ഇരുവരുടെയും മാസ് സീനുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകർ. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് വൈകുന്നത് സിനിമാ ലോകത്ത് ചർച്ചയായിരിക്കെയാണ് ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. 2021 ഡിസംബർ 17 നാണ് ആദ്യ ഭാഗം പുഷ്പ: ദ റൈസ് റിലീസ് ചെയ്തത്. ആഗോള തലത്തില്‍ 390 കോടിക്ക് മുകളില്‍ കലക്ഷൻ ചിത്രം നേടി. അല്ലു അർജുന് പാൻ ഇന്ത്യൻ തലത്തില്‍ ജനപ്രീതി നേടിക്കൊടുത്ത ആദ്യ സിനിമയാണിത്.
രണ്ടാം ഭാഗത്തില്‍ താരത്തിനും ആരാധകർക്കും പ്രതീക്ഷകളേറെയാണ്. സുകുമാർ തന്നെയാണ് പുഷ്പയുടെ തിരക്കഥ ഒരുക്കിയതും. ബീഹാറിലെ പാട്നയില്‍ നടന്ന ഇവന്റിലാണ് ട്രെയ്ലർ ലോഞ്ച് ചെയ്തത്. ബീഹാറില്‍ വെച്ച് ട്രെയ്ലർ ലോഞ്ച് ചെയ്തതിന് സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്.