Click to learn more 👇

അത് പൂച്ചക്കുട്ടിയൊന്നും അല്ല കേട്ടോ ! സിംഹത്തെ മടിയിലിരുത്തി കൊഞ്ചിച്ച്‌ യുവതി, ഞെട്ടിക്കും ഈ വീഡിയോ


 

സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു യുവതി സിംഹങ്ങളെ കൊഞ്ചിക്കുന്ന വീഡിയോ ആണ്. ഒട്ടും പേടിക്കാതെ വലിയൊരു സിംഹത്തെ മടിയിലിരുത്തി കൊഞ്ചിക്കുന്ന യുവതിയുടെ വീഡിയോ ഒരു പേടിയോടെ അല്ലാതെ കാണാന്‍ കഴിയില്ല.


Nature is Amazing എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ എക്‌സില്‍ (ട്വിറ്ററില്‍) പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സിംഹത്തിന് ഇത്രയേറെ സ്‌നേഹം കാണിക്കാന്‍ കഴിയുമെന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് കാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്.


സിംഹം യുവതിയുടെ മടിയിലാണ് ഉള്ളത്. അത് യുവതിയോട് വളരെ സ്‌നേഹത്തിലാണ് ഇടപെടുന്നത്. യുവതി ഒരു പൂച്ചക്കുഞ്ഞിനെ എന്നതുപോലെയാണ് സിംഹത്തെ കാണുന്നത് എന്നാണ് വീഡിയോ കണ്ടിട്ട് ഒരാള്‍ കമന്റിട്ടത്.


യുവകതി സ്‌നേഹത്തോടെ അതിന്റെ തലയിലും ദേഹത്തും എല്ലാം തലോടുന്നത് കാണാം. സിംഹവും ശാന്തമായിട്ടാണ് ഇരിക്കുന്നത്. കുറച്ച്‌ നേരം കഴിയുമ്ബോള്‍ ഒരു സിംഹം കൂടി അടുത്തേക്ക് വരുന്നത് കാണാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക