ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാലമാണ് മഞ്ഞുകാലം. അസ്വസ്ഥതകളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുകയും പലപ്പോഴും ജലദോഷവും കഫക്കെട്ടും ചുമയും കൂട്ടുകയും ചെയ്യുന്നു.
ജലദോഷത്തോടൊപ്പം സംഭവിക്കുന്ന പല അസ്വസ്ഥതകളും പിന്നീട് ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിക്കും.
പ്രത്യേകിച്ച് ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു പേടി സ്വപ്‌നം തന്നെയാണ് പലപ്പോഴും മഞ്ഞുകാലം. എന്നാല്‍ ഈ പ്രശ്‌നത്തെ ഇനി ഭയക്കേണ്ടതില്ല. നെഞ്ചിലെ ഏത് ഇളകാത്ത കറയേയും പൂര്‍ണമായും ഇളക്കി മാറ്റാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്.
ഔഷധച്ചായകളാണ് ഇതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്. പലപ്പോഴും ശരീരത്തിന് ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കുന്നതിനും സഹായിക്കുന്ന ഇത്തരം ഔഷച്ചായകള്‍. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ മറ്റ് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. 3 ഹെര്‍ബല്‍ ടീകളെക്കുറിച്ച് ആയുര്‍വേദ ഡോക്ടര്‍ ശ്രേയ് ശര്‍മ്മ ഓണ്‍ലി മൈ ഹെല്‍ത്തിനോട് നടത്തിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
ഇഞ്ചി തുളസി ചായ
ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയില്ലാതെ ഉപയോഗിക്കാവുന്നതാണ് ഇഞ്ചിയും തുളസിയും ചേര്‍ന്ന ചായ. ഇതിന്റെ ഔഷധഗുണങ്ങള്‍ നിസ്സാരമല്ലെന്ന് നമുക്കറിയാം. പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി തുളസി ചായ ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തിന് ചൂട് നിലനിര്‍ത്തുന്നതോടൊപ്പം തന്നെ തണുപ്പ് കാലത്തുണ്ടാവുന്ന കഫക്കെട്ട് പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കും. കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ചതാണ്.
ഗുണവും തയ്യാറാക്കുന്നതും
ഇഞ്ച്ി ആരോഗ്യ സംരക്ഷണത്തിന് നല്‍കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ തീരില്ല. കൂടാതെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. തുളസിയിലും ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളും ധാരാളമുണ്ട്. എപ്രകാരം ഈ ചായ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി അഞ്ചോ ആറോ തുളസിയുടെ ഇലകള്‍ എടുത്ത് ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി അല്‍പം ഇഞ്ചി പൊടിച്ചതും കൂടി മിക്‌സ് ചെയ്ത് തേനും കുരുമുളക് പൊടിയും ചേര്‍ത്ത് രാവിലെ കുടിക്കാവുന്നതാണ്.
മഞ്ഞളും കറുവപ്പട്ടയും
മഞ്ഞളും കറുവപ്പട്ടയും ചേര്‍ന്ന ചായ കുടിക്കുന്നതും ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. കാരണം ഇവയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. അതിനോടൊപ്പം മഞ്ഞളിലെ ആന്റി ഓക്‌സിഡന്റുകള്‍ കൂടി ചേരുമ്ബോള്‍ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മഞ്ഞളും കറുവപ്പട്ടയും ചേര്‍ന്ന ചായ. ജലദോഷത്തിനും ചുമക്കും കഫക്കെട്ടിനും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് ഈ ഹെര്‍ബല്‍ ടീ. ശരീരത്തെ ആക്രമിക്കുന്ന ബാക്ടീരിയകളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നതിന് ഇവ സഹായകമാണ്.
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ 1 കപ്പ് വെള്ളം ഒഴിച്ച് അതില്‍ 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 1/2 ടീസ്പൂണ്‍ കറുവപ്പട്ടയും ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ചതിന് ശേഷം രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി അല്‍പം തേന്‍ ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും കഫക്കെട്ട് പോലുള്ള പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
ഇരട്ടി മധുരവും ഗ്രാമ്ബൂവും
പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി ഇരട്ടി മധുരവും ഗ്രാമ്ബൂവും ചേര്‍ന്ന ചായ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കുന്നതിനും സഹായിക്കും. ഗ്രാമ്ബൂവിലെ ഔഷധഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച മാറ്റങ്ങള്‍ക്കും സഹായിക്കുന്നു. ജലദോഷവും അണുബാധയും പൂര്‍ണമായും ഇല്ലാതാക്കി തൊണ്ട വേദനയെ ലഘൂകരിക്കുന്നതിനും സഹായിക്കുന്നു.
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു കപ്പ് വെള്ളം എടുത്ത് അതിലേക്ക് അല്‍പം ഇരട്ടിമധുരം ചേര്‍ക്കണം. അതിന് ശേഷം ഇതിലേക്ക് 2-3 ഗ്രാമ്ബൂ കൂടി ചേര്‍ക്കണം. ഇത് പത്ത് മിനിറ്റോളം തിളപ്പിച്ചതിന് ശേഷം അല്‍പം തേന്‍ മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് വഴി ശരീരത്തിലെ എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്നു. മാത്രമല്ല നെഞ്ച് ശുദ്ധീകരിക്കുന്നതിനും തൊണ്ടവേദന പോലുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.
Disclaimer: മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല വിശ്വാസ്യത ഉറപ്പുനല്‍കുന്നില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലയാളം ബോള്‍ഡ്‌സ്‌കൈ സ്ഥിരീകരിക്കുന്നില്ല. വിവരങ്ങള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. ഏതെങ്കിലും വിവരമോ അനുമാനമോ പരിശീലിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ മുമ്ബ്, ദയവായി ബന്ധപ്പെട്ട പ്രൊഫഷണലുമായി ബന്ധപ്പെടുക.