Click to learn more 👇

കാലുകളും കൈകളും വലിച്ചുപിടിച്ചു; കഴുത്തിലും പിടിമുറുക്കി ആളുകള്‍; ശ്വാസം വിടാനാകാതെ പുള്ളിപ്പുലി, ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം


 

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു കൂട്ടം ആളുകള്‍ ഒരു പുള്ളിപ്പുലിയെ പിടിച്ച്‌ കൊണ്ടു വരുന്ന വീഡിയോ ആണ്.

കാലുകള്‍ വശങ്ങളിലേക്ക് വലിച്ച്‌ പിടിച്ചത് കൂടാതെ പുലിയുടെ കഴുത്തില്‍ ഒന്ന് രണ്ടു പേര്‍ മുറുക്കെ പിടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.


ആളുകളുടെ പിടിത്തത്തില്‍ ശ്വാസം വിടാന്‍ പോലും പറ്റാതെ നാക്ക് പുറത്തേക്കിട്ട് അസ്വസ്ഥനാകുന്ന പുള്ളിപ്പുലിയുടെ വീഡിയോ ആരുടെയും കരളലിയിക്കും. ഉത്തര്‍പ്രദേശ് ഡോട്ട് ഒആര്‍ജി ന്യൂസ് എന്ന എക്‌സ് ഹാന്റിലിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.


കൂടിനിന്നവര്‍ പലരും ആവേശത്തോടെ പുലിയുടെ കാലുകള്‍ അകത്തിപ്പിടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച്‌ മുകളിലേക്ക് വലിക്കുകയും ചെയ്യുമ്ബോള്‍ ശ്വാസമെടുക്കാന്‍ പോലും കഴിയാതെ അസ്വസ്ഥനാകുന്ന പുലി പലപ്പോഴും നാക്ക് പുറത്തേക്ക് നീട്ടുന്നതും വീഡിയോയില്‍ കാണാം.


മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതന്‍വ തെഹ്‌സിലിലെ ലാല്‍പൂര്‍ ഗ്രാമത്തില്‍ പുള്ളിപ്പുലി ഇറങ്ങിയിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും കാര്യമായ നടപടിയുണ്ടായില്ല. ഒടുവില്‍, രോഷാകുലരായ ഗ്രാമവാസികള്‍ തന്നെ പുള്ളിപ്പുലിയെ പിടിക്കുകയായിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക