കോഴിക്കോട് കക്കോടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്സ് ഓട്ടോയിലെ കുട മുഖത്ത് കുരുങ്ങി നിലത്തുവീണ് കാല്‍നടയാത്രക്കാരനായ വയോധികന് പരിക്ക്.
റോഡിലേക്ക് വീണ എഴുപത്തിമൂന്നുകാരനായ മാധവൻ നമ്ബീശനാണ് തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. പിന്നാലെയെത്തിയ കാർ കൃത്യസമയത്ത് ബ്രേക്കിട്ട് നിർത്തിയതിനാലാണ് ദുരന്തം ഒഴിവായത്. കക്കോടി പാലത്തില്‍വെച്ച് വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
പരിക്കേറ്റ കക്കോടി സ്വദേശിയായ മാധവൻ നമ്ബീശൻ ചികിത്സ തേടി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.