പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. തൃശൂർ കുട്ടനെല്ലൂരിലാണ് സംഭവം. കണ്ണാറ സ്വദേശി അർജുൻ (23) ആണ് ആത്മഹത്യ ചെയ്തത്.
യുവതിയുടെ വീടിന് മുൻപില്‍ വച്ചായിരുന്നു ആത്മഹത്യ. യുവതിയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞ് തകർത്തതിന് ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്നതിനിടെ ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞാണ് അർജുൻ യുവതിയുടെ വീട്ടിലേക്ക് പെട്രോള്‍ വാങ്ങി എത്തിയത്. പൊള്ളലേറ്റ നിലയില്‍ കണ്ടതോടെ നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഒരു വർഷത്തോളമായി ബന്ധമില്ലായിരുന്നു. നേരത്തെയും ആത്മഹത്യ ചെയ്യുമെന്ന് അർജുൻ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.