ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. ചാമുണ്ഡേശ്വരി നഗർ മേഖലയില്‍ താമസിക്കുന്ന നാല്‍പതുകാരനായ പീറ്റർ ഗൊല്ലപ്പള്ളിയാണ് ആത്മഹത്യ ചെയ്തത്
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പീറ്റർ ഞയറാഴ്ച്ചയാണ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
അച്ഛന് എഴുതിയ ആത്മഹത്യ കുറിപ്പിലാണ് ഭാര്യയുടെ ക്രൂരതകളെക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയത്. പിതാവിനോട് ക്ഷമ ചോദിച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. മൂന്നുമാസത്തിലേറെയായി താൻ മാനസികമായി ഏറെ സമ്മർദ്ദത്തിലാണെന്നും ഭാര്യക്ക് തന്റെ ശവം കണ്ടാല്‍ മതിയെന്നുമാണ് പീറ്റർ കുറിപ്പില്‍ വിവരിക്കുന്നത്.
"അച്ഛാ എന്നോട് ക്ഷമിക്കണം. എന്റെ ഭാര്യ പിങ്കി എന്നെ കൊല്ലാതെ കൊല്ലുകയാണ്. അവള്‍ക്ക് എന്റെ മരണം കാണണം". പീറ്റർ ആത്മഹത്യക്കുറിപ്പില്‍ എഴുതി. പീറ്ററിന്റെ സഹോദരനും കുടുംബവും ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയിട്ട് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്.
പിങ്കി എന്ന വിളിപ്പേരുള്ള ഫീബെയ്‌ക്ക് തന്റെ മരണം കാണമെന്നാണ് കുറിപ്പില്‍ പരാമർശിച്ചിരിക്കുന്നതെന്ന് സഹോദരൻ ജോയല്‍ പറഞ്ഞു. രണ്ടുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ദാമ്ബത്യ പ്രശ്നങ്ങളെ തുടർന്ന് മൂന്നുമാസമായി വേർപിരിഞ്ഞാണ് ഇവരുടെ താമസം. കേസ് കോടതിയിലാണ്. നഷ്ടപരിഹാരമായി 20ലക്ഷമാണ് പിങ്കിയും കുടുംബവും ആവശ്യപ്പെട്ടത്. ഇതില്‍ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു പീറ്ററെന്നും സഹോദരൻ പറഞ്ഞു.
ഞായറാഴ്ചയായതിനാല്‍ എല്ലാവരും പള്ളിയില്‍ പോയിരുന്നെന്നും ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സഹോദരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നും പീറ്ററിന്റെ സഹോദരൻ ഈഷയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സഹോദരന് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നെന്നും എന്നാല്‍ മൂന്ന് മാസം മുമ്ബ് ജോലി നഷ്ടപ്പെട്ടെന്നും ഈഷയ്യ പറഞ്ഞു.
"ഞങ്ങള്‍ക്ക്, എൻ്റെ സഹോദരന് നീതി വേണം. ആ സ്ത്രീയെ (പിങ്കി) അറസ്റ്റ് ചെയ്യണം. എൻ്റെ സഹോദരൻ അനുഭവിച്ചതുപോലെ ആരും അനുഭവിക്കരുത്. അവളുടെ മൂത്ത സഹോദരനും അവനെ മർദിച്ചിരുന്നു, അതേക്കുറിച്ച് പോലീസ് റിപ്പോർട്ടും ഉണ്ട്, "അദ്ദേഹം കൂട്ടിച്ചേർത്തു.