Click to learn more 👇

കൊല്ലത്ത് ഒമ്ബത് വയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; 35കാരൻ അറസ്റ്റില്‍


 അഞ്ചലില്‍ ഒമ്ബതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തേവർതോട്ടം സ്വദേശി മണിക്കുട്ടനാണ് (35) അറസ്റ്റിലായത്.


ജനുവരി 20നാണ് സംഭവം നടന്നത്. പ്രതിയുടെ വീട്ടിലേക്ക് മെഴുകുതിരി വാങ്ങുന്നതിനാണ് കുട്ടി എത്തിയത്. തുടർന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പേടിച്ച കുട്ടി ഓടി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു.


എന്നാല്‍ മണിക്കുട്ടൻ കുട്ടിയെ പിന്തുടർന്ന് ബലം പ്രയോഗിച്ച്‌ തിരികെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു. 


പിന്നാലെ കെട്ടഴിച്ച്‌ കുട്ടി രക്ഷപ്പെടുകയും ചെയ്തു. സ്വന്തം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പരാതി നല്‍കിയത്. അഞ്ചല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് തന്നെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക