Click to learn more 👇

ചൂലുകൊണ്ട് തമ്മില്‍ത്തല്ലുന്ന അയല്‍വാസികള്‍; പൊട്ടിച്ചിരിച്ച്‌ സോഷ്യല്‍; വൈറൽ വീഡിയോ, വാർത്തയോടൊപ്പം


 

എക്‌സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു സ്ത്രീ, റോഡില്‍ നിന്നും തന്റെ വീട്ടിലേക്ക് ഇറങ്ങുന്ന പടിക്കെട്ടില്‍ നില്‍ക്കുന്നത് കാണാം. ഇവരുടെ വീട്ടിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അതെന്ന് വ്യക്തം. 


യുവതി പടിക്കെട്ടില്‍ നിന്നും അയല്‍പക്കത്തെ വീട്ടിലേക്ക് നോക്കി എന്തോ വിളിച്ച്‌ പറയുന്നത് അവ്യക്തമായ കേള്‍ക്കാം. പിന്നാലെ യുവതി തന്റെ കൈയിലെ ചൂലെടുത്ത് വഴി അടിച്ച്‌ വാരുന്നു. ഇതേ സമയം മറുവശത്ത് നിന്നും അയല്‍ക്കാരനും വഴി അടിച്ച്‌ വാരുന്നത് കാണാം. ഇരുവരും അടുത്ത് വരുന്നതിന് പിന്നാലെ പരസ്പരം ഉന്തും തള്ളും ചൂല് വച്ച്‌ അടിയും ആരംഭിക്കുന്നു. ഇതോടെ അയല്‍ക്കാരന്‍ യുവതി പിടിച്ച്‌ തള്ളുന്നതോടെ ഇവര്‍ വഴിയില്‍ വീഴുന്നു. യുവതി വഴിയില്‍ വീഴുന്നതിനിടെ വീട്ടില്‍ ഇന്നും 'ഇമ്മാ ഇമ്മാ' എന്ന് വിളിച്ച്‌ കൊണ്ട് ഒരു പെണ്‍കുട്ടി യുവതിയുടെ അടുത്തേക്ക് ഓടി വരുന്നതും വീഡിയോയില്‍ കാണാം.


എന്നാല്‍ ഇവിടംകൊണ്ടൊന്നും തീര്‍ന്നില്ല. വീണിടത്ത് നിന്നും എഴുന്നേറ്റ യുവതി വീണ്ടും അയല്‍ക്കാരന് നേര്‍ക്ക് പാഞ്ഞടുക്കുമെങ്കിലും അയാള്‍ അവരെ വീണ്ടും പിടിച്ച്‌ തള്ളുകയും അവര്‍ രണ്ടാമതും വഴിയിലേക്ക് മറിഞ്ഞ് വീഴുന്നതും വീഡിയോയില്‍ കാണാം. വീണ്ടും ചോദ്യം ചെയ്യാനായി യുവതി എഴുന്നേല്‍ക്കുമെങ്കിലും പെട്ടെന്ന് തിരിച്ച്‌ തന്റെ വീട്ടിലേക്ക് തന്നെ മടങ്ങുന്നു. 


വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ കാണുകയും നൂറുകണക്കിന് ആളുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. അതേസമയം വീഡിയോ കേരളത്തില്‍ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.


വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ യുവതി കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛഭാരത് അഭിയാന്‍ വളരെ സീരിയസായി എടുത്തെന്ന് തോന്നുന്നുവെന്ന് കുറിച്ചു. നിരവധി പേര്‍ വാള്‍പ്പയറ്റിന്റെ വീഡിയോ മീമുകള്‍ പങ്കുവച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക