തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത. റെയില്‍വേ ലെവല്‍ -1 ശമ്ബള സ്കെയിലിലേക്ക് അപേക്ഷ ക്ഷണിച്ചു. 32,438 ഒഴിവുകളാണുള്ളത്.
ഫെബ്രുവരി 22 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി.
അസിസ്റ്റന്‍റ് ബ്രിഡ്ജ്, അസിസ്റ്റന്‍റ് ലോക്കോ ഷെഡ് (ഡീസല്‍), ട്രാക്ക് മെയിന്‍റനർ, അസിസ്റ്റന്റ് സി ആൻഡ് ഡബ്ല്യു, അസിസ്റ്റന്‍റ് ഡിപ്പോ (സ്റ്റോഴ്സ്), ക്യാബിൻ മാൻ, പോയിന്‍റ്സ് മാൻ തുടങ്ങിയ തസ്തികകളിലാണ് നിയമനം.
ആർആർബി പോർട്ടലിലെ കരിയർ വിഭാഗത്തില്‍ ആർആർബി റിക്രൂട്ട്‌മെന്‍റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിശദമായ നോട്ടിഫിക്കേഷൻ ലഭിക്കും. കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി), ഫിസിക്കല്‍ എഫിഷ്യൻസി ടെസ്റ്റുകള്‍ (പിഇടി), ഡോക്യുമെന്‍റ് വെരിഫിക്കേഷൻ, മെഡിക്കല്‍ പരിശോധന എന്നിവയ്ക്ക് ശേഷമായിരിക്കും നിയമനം. 18,000 രൂപയാണ് അടിസ്ഥാന ശമ്ബളം.
2025 ജനുവരി 1-ന് 18നും 36നും ഇടയ്ക്കായിരിക്കണം പ്രായം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡേഴ്സിനും വിമുക്ത ഭടന്മാർക്കും എസ്‌സി, എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അപേക്ഷാ ഫീസില്‍ ഇളവുണ്ട്. 250 രൂപ അടച്ചാല്‍ മതി.