Click to learn more 👇

ഇറച്ചിയും മീനും എത്ര ദിവസംവരെ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം? മുകളിലുള്ള പൂപ്പല്‍ മാറ്റിയശേഷം അച്ചാർ ഉപയോഗിക്കാമോ?


 

പണ്ടുകാലത്തു മിച്ചംവരുന്ന ഇറച്ചിയും മീനുമൊക്കെ ഉപ്പിട്ടാണു സൂക്ഷിച്ചിരുന്നത്. പിറ്റേന്നുതന്നെ അവ കഴുകി വൃത്തിയാക്കി പാചകം ചെയ്യുകയും ചെയ്യും.

എന്നാല്‍, ഇന്ന് ഇറച്ചിയും മീനുമൊക്കെ ആഴ്‌ചകളോളം ഫ്രിഡ്‌ജില്‍ സൂക്ഷിക്കുന്നവരുണ്ട്. കോള്‍ഡ് സ്‌റ്റോറേജിലും മറ്റും ഉപയോഗിക്കുന്ന ഡീപ് ഫ്രീസറാണെങ്കില്‍ ഒരാഴ്‌ചവരെ ഇറച്ചിയും മീനും കേടാകാതെ സൂക്ഷിക്കാം. 


എന്നാല്‍, വീട്ടിലെ ഫ്രീസറില്‍ ഇറച്ചിയും മീനും അധികകാലം സൂക്ഷിക്കാൻ ശ്രമിക്കരുത്. ഇടയ്‌ക്കിടെ ഫ്രീസർ തുറക്കുമ്ബോള്‍, തുറന്നുവച്ചിരിക്കുന്ന ഇത്തരം ഭക്ഷണസാധനത്തില്‍ രോഗാണുക്കള്‍ പറ്റിപ്പിടിച്ചു വളരും. ഇറച്ചിയും മീനുമൊക്കെ കഴുകി വൃത്തിയാക്കി നന്നായി പൊതിഞ്ഞു പാത്രത്തില്‍ അടച്ചശേഷം വേണം ഫ്രീസറില്‍ വയ്‌ക്കാൻ. വൃത്തിയാക്കാത്ത മീൻ ഫ്രീസറില്‍ വയ്‌ക്കരുത്. ഫ്രീസറില്‍നിന്ന് ഒരിക്കല്‍ എടുത്ത സാധനം വീണ്ടും തിരികെ വയ്‌ക്കരുത്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഉപയോഗിച്ചു തീർക്കുകയും വേണം.


അടുക്കളയില്‍ ആവശ്യമള്ള സാധനങ്ങള്‍ എല്ലാം തയാറാക്കി വച്ചതിനു ശേഷമേ ഗ്യാസ് കത്തിക്കാവൂ. അരിഞ്ഞ പച്ചക്കറികള്‍ വേവിക്കുമ്ബോള്‍ വെള്ളം തിളപ്പിച്ചതിനശേഷം വേണം ഇടാൻ. തിളച്ചു കഴിഞ്ഞാല്‍ തീ കുറയ്‌ക്കാൻ ശ്രദ്ധിക്കണം. പരിപ്പ്, ധാന്യങ്ങള്‍ എന്നിവ വെള്ളത്തില്‍ കുതിർത്ത ശേഷം പാചകം ചെയ്‌താല്‍ ഇന്ധന നഷ്‌ടം ഒഴിവാക്കാം. സ്‌റ്റൗവിന്റെ ബർണറകള്‍ ആഴ്‌ചയിലൊരിക്കല്‍ സോപ്പ്, സോഡാക്കാരം എന്നിവ ഉപയോഗിച്ച്‌ വൃത്തിയാക്കണം. വർഷത്തിലൊരിക്കല്‍ ട്യൂബ് മാറ്റണം. പാചകംചെയ്യുന്ന പാത്രത്തിന്റെ മുകളില്‍ മറ്റൊരു പാത്രത്തില്‍ വെള്ളം വച്ച്‌ ചൂടാക്കിയെടക്കാം. ഫ്രിഡ്‌ജില്‍ നിന്ന് പുറത്തെടുത്ത ഉടൻ സാധനങ്ങള്‍ ഗ്യാസില്‍ വച്ചാല്‍ ഇന്ധനം കൂടുതല്‍ വേണ്ടിവരും. അതിനാല്‍ തണുപ്പ് കുറഞ്ഞതിനു ശേഷം ചൂടാക്കുക.


കഴിയന്നതും പാചകം പ്രഷർ കുക്കറിലാക്കിയാല്‍ നന്ന്. ആവശ്യത്തിന് വെള്ളം വേണം. പരിപ്പിനൊപ്പം എണ്ണ ചേർത്താല്‍ വേഗം വേവും. പയറുവർഗങ്ങള്‍ തലേന്ന് വെള്ളത്തിലിട്ടാല്‍ എളപ്പം വേവും. പാചകം കഴിഞ്ഞാല്‍ ഗാസ്‌കറ്റ് ഊരി വയ്‌ക്കണം. ഫ്രിഡ്‌ജില്‍ വച്ചാല്‍ നന്ന്. കൂടതല്‍ ഈട നില്‍ക്കം.


ഫ്രിഡ്‌ജ് അലമാരയല്ല എന്നതാണ് ആദ്യത്തെ പാഠം. അമിത ഭാരം ഫ്രിഡില്‍ വയ്‌ക്കരുത്. ഇത് വൈദ്യുതി ഉപയോഗം കൂട്ടാൻ ഇടയാക്കും. പച്ചക്കറികള്‍ വാങ്ങി അന്നു തന്നെ കഴുകി തൊലി, ഞെട്ട് എന്നിവ കളഞ്ഞ് ഫ്രിഡ്‌ജില്‍ വയ്ക്കാം. മാംസം മസാല പുരട്ടി വയ്ക്കാം. ഇഞ്ചി മുതലായവ തൊലികളഞ്ഞും തേങ്ങ ചിരവിയും വയ്ക്കാം. മീൻ കറിയില്‍ മസാലയും ഉള്ളിയും ചേർക്കാതെ വച്ചാല്‍ ഏതുസമയത്തും എടത്ത് പാചകം ചെയ്യാം. ആഴ്‌ചയില്‍ ഒര തവണ വൃത്തിയാക്കിയാല്‍ ദുർഗന്ധം ഒഴിവാക്കാം.


1. മീൻ വറുക്കുമ്ബോള്‍ പച്ച കുരുമുളക് ചേർത്താല്‍ മീൻ വറുത്തതിന് നല്ല മണവും രുചിയും കിട്ടും.


2. മുട്ട വലിയ തീയില്‍ പാകം ചെയ്യരുത്. അധികം വെന്താല്‍ രുചി നഷ്‌ടപ്പെടും.


3. ഫ്ലാസ്‌കിനകത്തു ചൂടുള്ള ദ്രാവകങ്ങള്‍ ഒഴിക്കുമ്ബോള്‍ അതിനകത്ത് ഒടു ടീസ്‌പൂണ്‍ ഇട്ടിരുന്നാല്‍ റീഫില്‍ പൊട്ടിപ്പോകാതെയിരിക്കും.


4. പ്ലാസ്‌റ്റിക്ക് കുപ്പികളോ പാത്രങ്ങളോ അല്‍പം നാരങ്ങ ഉപയോഗിച്ചു കഴുകിയാല്‍ അതിലെ 'പ്ലാസ്‌റ്റിക്' മണം മാറും.


5. ഇറച്ചിക്കു സവാള വഴറ്റുമ്ബോള്‍ അല്‍പം പഞ്ചസാര ചേർത്താല്‍ പെട്ടെന്നു മൂക്കും. നല്ല സ്വാദും ഉണ്ടായിരിക്കും.


6. കട്‌ലറ്റിനു സവാള മൂക്കുമ്ബോള്‍ സ്വല്‌പം നാരങ്ങനീര് ഒഴിച്ചാല്‍ നല്ല സ്വാദ് കിട്ടും. പ്രത്യേകിച്ചും ചിക്കൻ കട്‌ലറ്റിന്. റഫ്രിജറേറ്ററിനുള്ളിലെ ദുർഗന്ധം ഒഴിവാക്കാൻ ഉള്ളില്‍ ഒരു ചെറിയ പാത്രത്തില്‍ കരികഷ്‌ണം വച്ചാല്‍ മതി.


7. പ്രഷർകുക്കറിനുള്ളിലെ കറ കളയാൻ അതിനുള്ളില്‍ നാരങ്ങയുടെ തൊണ്ടിട്ട് തിളപ്പിച്ചാല്‍ മതി.


8. മീനില്‍ നാരങ്ങാ നീര് പുരട്ടാം. മീനിന്റെ ഉളുമ്ബ് നാറ്റം ഇല്ലാതാക്കാൻ കഴുകിയ ശേഷം ചെറുനാരങ്ങനീരോ വിനാഗിരിയോ പുരട്ടിവയ്‌ക്കുക.


മീൻകറിയില്‍ ചുവന്നുള്ളിയും മല്ലിപ്പൊടിയും ഒഴിവാക്കിയാല്‍ പെട്ടെന്ന് കേടാകില്ല.


9. ഉള്ളി കഴുകിയതിനു ശേഷം തൊലി കളഞ്ഞാല്‍ കരയേണ്ടിവരില്ല. ബിരിയാണിയിലിടുന്ന ഉള്ളിമൊരിഞ്ഞു കിട്ടാൻ വലിയ ഉള്ളി നേരിയതായി മുറിച്ച്‌ കുറച്ച്‌ ഉപ്പു ചേർത്ത് പത്രക്കടലാസില്‍ പരത്തി വെയിലത്തു വച്ച ശേഷം വറുത്താല്‍ മതി.


10. സാമ്ബാറുണ്ടാക്കാൻ തുവരപ്പരിപ്പു വേവിക്കുമ്ബോള്‍ അല്‌പം ഉലുവ കൂടി ചേർത്താല്‍ സാമ്ബാർ പെട്ടെന്ന് കേടാകില്ല.


11. ചീര പത്രക്കടലാസില്‍ പൊതിഞ്ഞ് ഫ്രിജില്‍ വച്ചാല്‍ കൂടുതല്‍ ദിവസം പുതുമ നിലനിർത്താം.


12. പഴങ്ങള്‍ മുറിച്ചു വയ്‌ക്കുമ്ബോള്‍ മുറിച്ച ഭാഗത്ത് അല്‌പം നാരങ്ങാനീരു പുരട്ടിയാല്‍ കറുപ്പു നിറം വരില്ല.


13. പപ്പടം കേടുകൂടാതിരിക്കാൻ അവ സൂക്ഷിക്കുന്ന പാത്രത്തില്‍ അല്‌പം ഉലുവ ഇടുക.


14. പച്ചക്കറികള്‍ ഫ്രിഡ്‌ജില്‍ സൂക്ഷിക്കുമ്ബോള്‍ ഈർപ്പവിമുക്‌തമായിരിക്കണം


15. പച്ച റൊട്ടി വാങ്ങുന്നത് ആവശ്യത്തിലധികമായാല്‍ വെറുതെ വലിച്ചെറിയുന്നത് ഒഴിവാക്കാൻ, വാങ്ങുന്ന ദിവസം തന്നെ കുറച്ചെണ്ണമെടുത്ത് വെറും തവയില്‍ വച്ച്‌ മൊരിച്ചെടുത്ത് പൊടിച്ചു വച്ചാല്‍ കട്‌ലറ്റ് തയാറാക്കുവാൻ ഉപയോഗിക്കാം. റൊട്ടിപ്പൊടിക്കൊപ്പം ചുരണ്ടിയ തേങ്ങയും അല്‍പം പഞ്ചസാരയും ചേർത്താല്‍ സ്വാദിഷ്‌ടമായ ഒരു നാലുമണി പലഹാരം തയാറാക്കുകയും ചെയ്യാം


16 . പാവയ്‌ക്ക ഉപയോഗിച്ചുള്ള കറികള്‍ തയാറാക്കുമ്ബോള്‍ കയ്‌പ് കുറയ്‌ക്കാനായി ഒപ്പം ബീറ്റ്‌റൂട്ടോ ഉള്ളിയോ ചേർത്താല്‍ മതി. ഇപ്രകാരം മെഴുക്കുപുരട്ടിയും തോരനും ഒക്കെ ഉണ്ടാക്കാം.


17. ചപ്പാത്തിമാവ് തയാറാക്കുമ്ബോള്‍ സോയാഫ്ലോറും കടലമാവും ഗോതമ്ബുമാവും 1:1:4 എന്ന അനുപാതത്തില്‍ എടുത്ത് കുഴച്ച്‌ ചപ്പാത്തി ഉണ്ടാക്കുക. മയവും സ്വാദും മെച്ചപ്പെടുത്താം.


18. എണ്ണ കുടിക്കും കിച്ചൻ ടൗവല്‍


കട്‌ലറ്റും ചിക്കൻ ഫ്രൈയുമൊക്കെ കാണുമ്ബോള്‍, കഴിക്കരുതെന്ന് എത്ര വിചാരിച്ചാലും പാത്രത്തിലേക്കു കൈ അറിയാതെ നീണ്ടുപോകും. വറുത്ത വിഭവങ്ങളില്‍ എണ്ണയാണു വില്ലൻ. അധിക എണ്ണ നീക്കം ചെയ്യാനായാല്‍ കൊതി തീർക്കാൻ ഇടയ്‌ക്കൊക്കെ ഇവ കഴിക്കാം. ഭക്ഷണസാധനങ്ങളിലെ എണ്ണ നീക്കംചെയ്യാൻ കിച്ചൻ ടൗവല്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല വഴി. പാത്രത്തില്‍ വച്ചിരിക്കുന്ന കിച്ചൻ ടൗവലിലേക്കു വറുത്ത പലഹാരങ്ങള്‍ കോരിയിടുക. അധിക എണ്ണ ഈ ടൗവല്‍ വലിച്ചെടുക്കും. കഴിക്കാറാകുമ്ബോള്‍ മറ്റൊരു പാത്രത്തിലേക്കു ടൗവല്‍ വിരിച്ച്‌ അതിലേക്കു വിളമ്ബുക. സാധാരണ ടിഷ്യു പേപ്പർ ഉപയോഗിച്ച്‌ എണ്ണ നീക്കംചെയ്യുന്നതിലും ഫലപ്രദമാണ് ഈ ടൗവലുകള്‍. അടുക്കള ആവശ്യങ്ങള്‍ക്കുവേണ്ടി പ്രത്യേകം തയാറാക്കിയ ഈ ടൗവലുകള്‍ യാത്രകളിലെ ഭക്ഷണസമയത്തും ഉപയോഗിക്കാം. ഉപയോഗിച്ച ടൗവല്‍ വീണ്ടും ഉപയോഗിക്കരുത്. ആവശ്യമില്ലാത്ത സമയത്തു കവറില്‍ത്തന്നെ സൂക്ഷിക്കുകയും വേണം.


19. തിളപ്പിച്ച കുടിവെള്ളത്തില്‍ പച്ചവെള്ളം ചേർത്ത് ഉപയോഗിക്കാമോ?


തിളപ്പിച്ചാറിയ വെള്ളത്തില്‍ രോഗകാരികളായ അണുക്കള്‍ കാണാനുള്ള സാധ്യത കുറയും. എന്നാല്‍, തിളച്ച വെള്ളത്തിലേക്കു തണുത്ത വെള്ളം ഒഴിക്കുമ്ബോള്‍ വെള്ളത്തിന്റെ താപനില പകുതിയായി കുറയും. ഈ താപനിലയില്‍ തണുത്ത വെള്ളത്തിലുള്ള രോഗാണുക്കള്‍ മുഴുവൻ നശിക്കണമെന്നില്ല. അതുകൊണ്ടു ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം ഒഴിക്കാതിരിക്കുന്നതാണു നല്ലത്.


20. ബ്രെഡ് എത്ര ദിവസം കേടാകാതെയിരിക്കും?


ഏറ്റവും എളുപ്പത്തില്‍ കേടാകുന്ന ഭക്ഷണസാധനമാണു ബ്രെഡ്. റൊട്ടിയിലെ പൂപ്പല്‍ വയറിളക്കവും ഛർദിയുമുണ്ടാക്കും. പായ്‌ക്ക് ചെയ്‌ത ഡേറ്റ് നോക്കി വേണം കടയില്‍നിന്നു ബ്രെഡ് വാങ്ങാൻ. പായ്‌ക്ക് ചെയ്‌തു മൂന്നു ദിവസത്തിനകം ബ്രെഡ് കഴിച്ചുതീർക്കണം. ചില ബ്രെഡ് കഴിക്കുമ്ബോള്‍ത്തന്നെ രുചിവ്യത്യാസം തോന്നാം. അങ്ങനെയുള്ളവയില്‍ പൂപ്പല്‍ പടർന്നിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം. പൂപ്പല്‍ ഇല്ലെങ്കില്‍ അന്നുതന്നെ ഉപയോഗിച്ചു തീർക്കണം. ബ്രെഡ് ഒന്നോ രണ്ടോ ദിവസം ഫ്രിഡ്‌ജില്‍ വച്ചശേഷം മൊരിച്ചെടുത്ത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, രണ്ടുദിവസത്തില്‍ കൂടുതല്‍ പഴകിയ ബ്രെഡ് ഉപയോഗിക്കരുത്.


21. മുകളിലുള്ള പൂപ്പല്‍ മാറ്റിയശേഷം അച്ചാർ ഉപയോഗിക്കാമോ?


പ്രിസർവേറ്റീവ് ചേർക്കാത്ത അച്ചാറുകള്‍ പുറത്തു വച്ചിരുന്നാല്‍ പൂപ്പല്‍ ബാധിക്കും. വെള്ള, കറുപ്പ് മുതല്‍ ആകർഷകമായ നിറങ്ങളില്‍വരെ പൂപ്പലുണ്ട്. ഒന്നോ രണ്ടോ ദിവസം അച്ചാർ വെളിയില്‍ വച്ചിരുന്നാല്‍ അതില്‍ പൂപ്പല്‍ പടർന്നിരിക്കുന്നതു കാണാം. ഈ പൂപ്പല്‍ സ്‌പൂണ്‍കൊണ്ടു തോണ്ടിക്കളഞ്ഞശേഷം ബാക്കി വരുന്ന അച്ചാർ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍, ഏതു പൂപ്പലും അപകടകാരിയാണ്. ഇത്തരത്തിലുള്ള അച്ചാർ കുട്ടികള്‍ക്കും പ്രായമായവർക്കും കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. കറുത്ത പൂപ്പല്‍ ബാധിച്ച അച്ചാർ ഒരുകാരണവശാലും ഉപയോഗിക്കരുത്. പൂപ്പല്‍ ബാധിച്ച കടല കഴിക്കുന്നതും അപകടമാണ്.


22.തേങ്ങാപ്പാല്‍ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാമോ?


ചുരണ്ടിയ തേങ്ങ അരമണിക്കൂറിലധികം പുറത്തുവച്ചാല്‍ കേടാകാൻ തുടങ്ങും. പിഴിഞ്ഞെടുത്ത പാല്‍ പുറത്തുവച്ചാലും ഇതേ പ്രശ്‌നമുണ്ട്. തേങ്ങയോ തേങ്ങാപ്പാലോ പിന്നീട് ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍ അടച്ച പാത്രത്തിലാക്കി ഫ്രിഡ്‌ജില്‍ വയ്‌ക്കുക. പിറ്റേദിവസത്തേക്കു സൂക്ഷിക്കരുത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക