റോഡിലൂടെ കുഞ്ഞുമായി നടന്നുവന്ന ഒരു യുവതി കാല്‍ വഴുതി ഒരു മാൻ ഹോളിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
വൈറലാകുന്ന ദൃശ്യങ്ങളില്‍ യുവതി ഫോണ്‍ കോളില്‍ മുഴുകിയിരിക്കുന്നതിനാല്‍ അവളുടെ ചുറ്റുപാടുകള്‍ ശ്രദ്ധിക്കാതെ കുഞ്ഞുമായി നടന്നുവരുന്നതാണ് കാണുന്നത്. ഈ സമയം വഴിയില്‍ മൂടിയില്ലാതെ കിടക്കുന്ന മാൻഹോള്‍ ശ്രദ്ധിക്കാതെ, അവള്‍ പെട്ടെന്ന് അതിലേക്ക് കാലെടുത്തുവയ്ക്കുകയും കുഞ്ഞുമായി താഴേക്ക് പതിക്കുന്നതുമാണ് കാണുന്നത്.
ഏതായാലും സംഭവം കണ്ടുനിന്ന ഒരു കൂട്ടം യുവാക്കള്‍ മാൻഹോളിനടുത്തേക്ക് ഓടിയെത്തുകയും, ഉടൻ തന്നെ ഒരു യുവാവ് മാൻഹോളിലേക്ക് ഇറങ്ങി അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതും, ചുറ്റുമുള്ളവർ സഹായിക്കാനായി ഒരുങ്ങി നില്‍ക്കുന്നതുമാണ് കാണുന്നത്.
ദൃശ്യങ്ങള്‍ വൻതോതില്‍ പ്രചരിച്ചതോടെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി., മാൻഹോള്‍ മറയ്ക്കാതെ ഉപേക്ഷിച്ചതിന് ഉത്തരവാദികളായ അധികാരികളെ അവർ ചോദ്യം ചെയ്തു. "ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിനെ പിടിച്ച് ഒരു സ്ത്രീ തന്റെ മൊബൈല്‍ ഫോണില്‍ സംസാരാക്കന്നതിനിടെ മൂടിയില്ലാത്ത മാൻഹോളിലേക്ക് വീണ നിമിഷമാണിത്. ഭാഗ്യവശാല്‍, ഇരുവരെയും പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി." മറ്റൊരു ഉപയോക്താവ് അധികാരികളെ വിമർശിച്ചു, "എന്തിനാണ് സ്ത്രീയെ കുറ്റപ്പെടുത്തുന്നത്? ഭൂമിയില്‍ ആരാണ് ഇത്തരത്തില്‍ ഒരു ദ്വാരം മറയ്ക്കാതെ വിടുന്നത്?"
പൊതുവീഥികളിലൂടെയുള്ള പരിസര ബോധം നഷ്‍ടപ്പെട്ട് അശ്രദ്ധമായ സഞ്ചാരം പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമില്‍ പങ്കുവെക്കപ്പെട്ട ഒരു വീഡിയോ ഇത്തരത്തില്‍ ആളുകളുടെ അശ്രദ്ധയെയും സുരക്ഷയെയും കുറിച്ചുള്ള പൊതുജനരോഷത്തിനും ആശങ്കയ്ക്കും കാരണമായി.
A woman holding her nine-month-old baby plunged into an uncovered manhole while distracted by her mobile phone. Luckily no one was injured and both were quickly rescued by bystanders in the dramatic accident in Faridabad, India. #mother #mum #baby #child #children #terrifying… pic.twitter.com/JHXZq2uY1G
നഗര അടിസ്ഥാന സൗകര്യങ്ങള്‍ പരിപാലിക്കുന്നതില്‍ പൊതുജന അവബോധത്തിൻ്റെയും സർക്കാരിൻ്റെ ഉത്തരവാദിത്തത്തിൻ്റെയും പ്രാധാന്യത്തിൻ്റെ പൂർണ്ണമായ ഓർമ്മപ്പെടുത്തലാണ് വൈറലായ വീഡിയോ.