വാഹന പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പിഴ ഈടാക്കിയാല്‍ ഏഴ് ദിവസത്തിനകം സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പിഴ കുറയ്ക്കാം.
മുൻപാകെ ഏഴ് ദിവസത്തിനകമാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലാണ് ഇത് സംബന്ധിച്ചുള്ള വ്യവസ്ഥ.
വാഹന പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപയാണ് പിഴ. ഓണ്‍ലൈൻ വഴി ആയതിനാല്‍ പുക പരിശോധന സർട്ടിഫിക്കറ്റ് വാഹൻ വെബ്സൈറ്റില്‍ അപ്ലോഡ് ആകും. ഇതിന് ശേഷം ഉദ്യോഗസ്ഥരെ സമീപിച്ച് പിഴ കുറയ്ക്കാൻ ആവശ്യപ്പെടാവുന്നതാണ്. ഇതോടെ പിഴ 250 രൂപയായി കുറയും.
വാഹനം പരിശോധിക്കുന്ന സമയത്ത് പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഏഴ് ദിവസത്തെ സാവകാശം അനുവദിക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്. പിഴ ചുമത്തിയ ദിവസം മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ 2000 രൂപ പിഴയൊടുക്കേണ്ടി വരും.
മലിനീകരണ വ്യവസ്ഥകള്‍ പാലിക്കാതെ വാഹനം നിരത്തില്‍ ഇറക്കിയാല്‍ രജിസ്ട്രേഷൻ റദ്ദാക്കാൻ വരെ വ്യവസ്ഥയുണ്ട്. ട്രാൻസ്പോർട്ട് വാഹനങ്ങള്‍ ആണെങ്കില്‍ പെർമിറ്റ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.