ശ്രീകാര്യം പൗഡിക്കോണം സുഭാഷ് നഗറില്‍ 11 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാമൂട്ടില്‍ വടക്കതില്‍ വീട്ടില്‍ രൂപേഷ്-ചിത്ര ദമ്ബതികളുടെ മകള്‍ ആരാധിക ആണ് മരിച്ചത്.
ജനലില്‍ കെട്ടിയ റിബണ്‍ കൊണ്ട് കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു.
കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചപ്പോള്‍ അപകടത്തില്‍പ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
സ്വമിയാര്‍ മഠം ശ്രീ നീലകണ്ഠ വിദ്യാപീഠത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.