Click to learn more 👇

''എനിക്കു പേടിയാണ്. എന്നോട് ദയവ് കാട്ടൂ.": മരണത്തിലേക്ക് വീഴും മുമ്ബ് ജോളി എഴുതിയ കത്ത് പുറത്ത്


 

''എനിക്കു പേടിയാണ്. ചെയർമാനോട് സംസാരിക്കാൻ എനിക്കു ധൈര്യമില്ല'' - പരസ്യമായി മാപ്പു പറയണമെന്ന നിർദേശത്തെ തുടർന്ന്, നിലവിലെ സെക്രട്ടറിക്കു നല്‍കാനായി ജോളി എഴുതി, പാതിയില്‍ നിർത്തിയ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.


'തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാൻ

“എന്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാൻ നിങ്ങളോട് ദയക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതില്‍ നിന്നു കരകയറാൻ എനിക്കു കുറച്ചു സമയം തരൂ’. മുഴുമിപ്പിക്കാത്ത കത്തിലെ വരികള്‍ ഇങ്ങനെ പോകുന്നു. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്ബോഴാണ് ജോളി ബോധരഹിതയാകുന്നത്. തലച്ചോറിലെ രക്സ്രാവത്തെ തുടർന്ന് അവരെ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച്‌ അവർ മരിക്കുകയും ചെയ്തു. 


കയർ ബോർഡ് ചെയർമാൻ, മുൻ സെക്രട്ടറി ഉള്‍പ്പെടെയുള്ളർക്ക് എതിരെ കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്. ബോർഡില്‍ നടന്ന അഴിമതിയെ കുറിച്ചു റിപ്പോർട്ട് ചെയ്ത ജോളിയോട് മേലുദ്യോഗസ്ഥർ പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നതായും കാൻസർ രോഗിയെന്ന പരിഗണനപോലും നല്‍കാതെ അകാരണമായി സ്ഥലംമാറ്റുകയും പ്രമോഷനും ശമ്ബളവും തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു. കയർ ബോർഡില്‍ 30 വർഷത്തെ സേവനമുള്ള ജോളിക്ക് വിരമിക്കാൻ 3 വർഷം മാത്രമാണു ബാക്കിയുണ്ടായിരുന്നത്.


മുന്‍ സെക്രട്ടറിയെ ആ പദവിയില്‍നിന്നു മാറ്റിയതിനു പിന്നില്‍ ജോളിയാണെന്ന് ആരോപിച്ചായിരുന്നു മാനസിക പീഡനം എന്നാണു സഹപ്രവർത്തകർ നല്‍കുന്ന വിവരം. ജോളിക്കെതിരെ പ്രതികാരബുദ്ധിയോടെയാണു മേലുദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും അർഹിച്ച ഡപ്യൂട്ടി ഡയറക്ടർ പദവി നിഷേധിച്ചെന്നും കുടുംബം പറയുന്നു. ഇതിനിടെയാണു കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലേക്ക് ജോളിയെ സ്ഥലം മാറ്റിയത്. കാൻസർ രോഗിയായതിനാലും വളരെ കുറഞ്ഞ വർഷങ്ങള്‍ മാത്രമേ സർവീസില്‍ ബാക്കിയുള്ളൂ എന്നതിനാലും സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടായില്ല. മോശമായ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി മെഡിക്കല്‍ ലീവിന് അപേക്ഷിച്ചെങ്കിലും അതും നിഷേധിക്കപ്പെട്ടു. 5 മാസത്തെ ശമ്ബളവും വിവിധ കാരണങ്ങളുടെ പേരില്‍ തടഞ്ഞു വയ്ക്കപ്പെട്ടു. ഒടുവില്‍ തന്റെ പേരില്‍ വിജിലൻസ് കേസും എടുക്കാൻ ഒരുങ്ങുന്നു എന്നറിഞ്ഞതോടെയാണ് ജോളി തളർന്നത്. കുടുംബം ആരോപിക്കുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക