ആലപ്പുഴയില്‍ വീട്ടമ്മയെ വാടക വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തില്‍ രാജേശ്വരിയമ്മയെ (48) യാണ് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ഭർത്താവ് ശ്രീവത്സൻ പിള്ളയെ (53) കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്ബത്തിക ബാധ്യതയെത്തുടർന്ന് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചതായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഇരുവരും ജീവനൊടുക്കുവാൻ ശ്രമിച്ചത്. രാജേശ്വരിയമ്മയുടെ നിര്‍ദേശത്തെ തുടർന്ന് ഭർത്താവ് ഇവരുടെ കഴുത്തില്‍ ഷാള്‍ മുറുക്കി. എന്നാല്‍ ഭാര്യയുടെ കഴുത്തു മുറുക്കിയപ്പോള്‍ വായില്‍ നിന്നും രക്തം വരുന്നത് കണ്ട് ഭയപ്പെട്ട ശ്രീവത്സൻ ആത്മഹത്യ ശ്രമത്തില്‍നിന്ന് പിന്മാറി. തുടർന്ന് ഇരുവരും വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് റോഡില്‍ എത്തിയെങ്കിലും ഭയന്ന് പിന്തിരിഞ്ഞു. തുടർന്ന് വീണ്ടും വീട്ടിലെത്തി മുമ്ബ് തീരുമാനിച്ചതുപ്രകാരം
ഷാള്‍ കഴുത്തില്‍ കുരുക്കി ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഭാര്യ മരിച്ചതോടെ ഭയന്നുപോയ ശ്രീവത്സൻ പിള്ള വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇവരുടെ രണ്ടു പെണ്‍മക്കള്‍ പൂനയില്‍ ജോലി ചെയ്തു വരികയാണ്. ശ്രീവത്സൻ പിള്ളയും രാജേശ്വരിയമ്മയും മാത്രമാണ് വീട്ടിലുള്ളത്. രാജേശ്വരിയമ്മയുടെ സഹോദരി രാജലക്ഷ്മിയുടെ വീട്ടിലാണ് ഇവർ രാത്രികാലങ്ങളില്‍ ചിലവഴിക്കുന്നത്. ഇവിടേക്ക് രാത്രിയില്‍ എത്താത്തിതിനെ തുടർന്നു ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേശ്വരിയമ്മയെ വാടകവീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടർന്ന് പൊലീസില്‍ പരാതി നല്‍കി.
ശ്രീവത്സണ്‍പിള്ളയുടെ മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കായംകുളം പൊലീസ് ഇയാളെ വെട്ടിക്കോട്ട് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. വർഷങ്ങള്‍ക്കു മുൻപ് ഉണ്ടായ വാഹനാപകടത്തില്‍ ശ്രീവത്സൻ പിള്ളയ്ക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും അതേ തുടർന്ന് ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും ബന്ധുക്കള്‍ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)