ലൈവ് മ്യൂസിക് ഷോയ്ക്കിടെ സ്ത്രീകളെ ചുംബിച്ച് ഗായകന്‍ ഉദിത് നാരായണ്‍. സെല്‍ഫി എടുക്കാനായെത്തിയ സ്ത്രീകളെ പിടിച്ച് ചുംബിക്കുന്ന ഉദിത് നാരായണന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. വേദിയില്‍ പാടുന്നതിനിടെയാണ് സ്ത്രീകള്‍ സെല്‍ഫി എടുക്കാനായി ഉദിത് നാരായണന് അടുത്തെത്തുന്നത്.
സെല്‍ഫി എടുക്കാനെത്തിയ സ്ത്രീകള്‍ക്കെല്ലാം ഉദിത് നാരായണ്‍ ചുംബനം നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സെല്‍ഫി എടുക്കാനെത്തിയ ഒരു സ്ത്രീ ഗായകനൊപ്പം ഫോട്ടോയെടുത്ത ശേഷം ചുംബനത്തിനും ആലിംഗനം ചെയ്യാനും ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഈ സ്ത്രീക്ക് ഗായകന്‍ കവിളില്‍ ചുംബനം നല്‍കി.
ഇതോടെ പിന്നാലെ ഫോട്ടോ എടുക്കാനെത്തിയ മറ്റ് സ്ത്രീകളെയെല്ലാം ഗായകന്‍ പിടിച്ച് ചുംബിക്കുകയായിരുന്നു. സ്ത്രീകള്‍ക്കൊപ്പം ഒരു പുരുഷനും ഗായകനൊപ്പം സെല്‍ഫി എടുക്കാന്‍ എത്തിയെങ്കിലും ഉദിത് നാരായണ്‍ ഇയാളെ ശ്രദ്ധിച്ചതേയില്ല. തുടര്‍ന്ന് മറ്റൊരു സ്ത്രീ കൂടി ഉദിതിനൊപ്പം സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ചു.
ഇവരെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദിക്ക് സമീപത്തേക്ക് കടത്തിവിട്ടില്ല. എന്നാല്‍, ഇവരെ തന്റെ അടുത്തേക്ക് കടത്തിവിടാന്‍ ആംഗ്യത്തിലൂടെ ഉദിത് നിര്‍ദേശിച്ചു. പിന്നാലെ വേദിക്ക് തൊട്ടരികിലെത്തിയ സ്ത്രീ സെല്‍ഫി പകര്‍ത്തുകയും ഗായകന്റെ കവിളില്‍ ചുംബനം നല്‍കാന്‍ ശ്രമിച്ചതോടെ, ഇവരുടെ ചുണ്ടുകളില്‍ ഉദിത് നാരായണ്‍ ചുംബിക്കുകയായിരുന്നു.
അതേസമയം, ഗായകന്‍ ചെയ്തതില്‍ തെറ്റില്ല എന്നാണ് ചിലര്‍ ഈ വീഡിയ്ക്ക് കമന്റ് ആയി കുറിക്കുന്നത്.
സ്ത്രീകളെ ആരും നിര്‍ബന്ധിച്ചില്ലല്ലോ എന്നും അവര്‍ സ്വമേധയാ വന്ന് ചുംബനം വാങ്ങിയതല്ലേ എന്നുമായിരുന്നു ഇവരുടെ ചോദ്യം. എന്നാല്‍ അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പെരുമാറ്റമാണിത് എന്നുള്ള കമന്റുകളും എത്തുന്നുണ്ട്.
WTF! what is Udit Narayan doing 😱 pic.twitter.com/Rw0azu72uY
Udit narayan, tham jao sir. 😭😭 pic.twitter.com/AtIYhYt6ZX