Click to learn more 👇

കൊച്ചിയില്‍ സ്വന്തം സഹോദരിയെ ലൈംഗിക പീഡനത്തിരയാക്കിയ ഒമ്ബതാം ക്ലാസുകാരൻ ലഹരിക്ക് അടിമ; ലഹരി എത്തിച്ചു കൊടുക്കുന്ന ഏജന്റായും പ്രവര്‍ത്തനം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍


 

കൊച്ചിയില്‍ സ്വന്തം ഇളയ സഹോദരിയെ ഒമ്ബതാം ക്ലാസുകാരൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ‍ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.


2024 ഡിസംബറിലാണ് ആറാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ സ്വന്തം സഹോദരനായ ഒമ്ബതാംക്ലാസുകാരൻ പീഡിപ്പിച്ചത്. എന്നാല്‍, ഭയന്നുപോയ പെണ്‍കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് സ്വകാര്യ ഭാഗത്തെ വേദന അസഹനീയമതോടെയാണ് കുട്ടി ഈ വിവരം സഹപാഠികളോട് പറഞ്ഞത്. കുട്ടികള്‍ സംഭവം അധ്യാപകരെ അറിയിക്കുകയും തുടർന്ന് സ്കൂള്‍ അധികൃതർ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയുമായിരുന്നു. ശിശുക്ഷേമ സമിതി അറിയിച്ചതനുസരിച്ചാണ് പാലാരിവട്ടം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.


ലഹരിക്ക് അടിമയാണ് ഒമ്ബതാംക്ലാസുകാരൻ. ലഹരി മരുന്നുകള്‍ വിതരണം ചെയ്യുന്ന ഏജന്റായും ഈ കൗമാരക്കാരൻ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകള്‍ ചർച്ച ചെയ്യുന്നതിനിടെ നഗരത്തെ നടുക്കി പീഡന വാർത്ത. കൊച്ചിയില്‍ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവമാണു പുറത്തു വന്നിരിക്കുന്നത്. ലഹരിക്ക് അടിമയാണ് ഒൻപതാം ക്ലാസുകാരൻ. പാലാരിവട്ടം പൊലീസ് പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസുകളെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്കു ശിശുക്ഷേമ സമിതി തുടർച്ചയായി കൗണ്‍സിലിങ് നടത്തുന്നുണ്ട്.


കൊച്ചിയില്‍ ലഹരിമരുന്ന് സുലഭമാണെന്നത് സംബന്ധിച്ച്‌ നേരത്തേ തന്നെ വാർത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കുട്ടികളിലേക്കും ലഹരിമരുന്ന് യഥേഷ്ടം എത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ലഹരിക്ക് അടിമകളാകുന്ന കൗമാരക്കാർ കൊടുംക്രൂരതകളാണ് ചെയ്യുന്നതും. അടുത്തിടെയാണ്, കൊച്ചിയില്‍ പത്താം ക്ലാസുകാരൻ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. ലഹരി കലർന്ന മിഠായി നല്‍കിയ ശേഷമായിരുന്നു പീഡനം. തുടർന്നു പത്താം ക്ലാസുകാരനെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമില്‍ ആക്കുകയായിരുന്നു. പത്താം ക്ലാസുകാരന്റെയും സുഹൃത്തുക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടിലടക്കം ലഹരി ഉപയോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടായിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക