Click to learn more 👇

രണ്ടാഴ്ചത്തെ മാത്രം പരിചയം, കുടുംബത്തെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ആത്മഹത്യ ചെയ്ത് യുവതി


 

ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം കമിതാക്കളെ ട്രെയിനിടിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തി. അരൂക്കുറ്റി പള്ളാക്കല്‍ സലിംകുമാര്‍ (കണ്ണന്‍-38),പാണാവള്ളി കൊട്ടുരുത്തിയില്‍ ശ്രുതി (35) എന്നിവരാണ് മരിച്ചത്.


ഞായർ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് ഇരുവരും ജീവനൊടുക്കിയത്. സലിംകുമാറിന്റെ ബൈക്കിലാണ് ഇരുവരും ആലപ്പുഴയിലെത്തിയത്.


ഭര്‍ത്തൃമതിയും മൂന്നുകുട്ടികളുടെ മാതാവുമായ ശ്രുതി അവിവാഹിതനായ സലിംകുമാറുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രുതിയുടെ ഭര്‍തൃ സഹോദരന്റെ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായിരുന്ന സലിംകുമാര്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇവിടെ ജോലിക്ക് കയറിയത്. വര്‍ക്ക്‌ഷോപ്പിന് എതിര്‍വശത്താണ് ശ്രുതിയുടെ വീട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക