Click to learn more 👇

പാലക്കാട് എംഡിഎംഎയുമായി അമ്മയും മകനും ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍; വീഡിയോ വാർത്തയോടൊപ്പം


 

വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും അമ്മയുടെ രണ്ടു സുഹൃത്തുക്കളും പിടിയില്‍. തൃശ്ശൂർ സ്വദേശി അശ്വതി, മകൻ ഷോണ്‍ സണ്ണി, അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് ഏലത്തൂർ സ്വദേശികളായ പി മൃദുല്‍, അശ്വിൻ ലാല്‍ എന്നിവരാണ് പിടിയിലായത്.


വില്‍പ്പനയ്ക്കായി കാറില്‍ കൊണ്ടുവരികയായിരുന്ന 10.12 ഗ്രം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടി.


ബെംഗളൂരുവില്‍ നിന്നാണ് സംഘം എത്തിയത്. വാളയാർ ചെക്പോസ്റ്റിലെത്തിയപ്പോള്‍ സംശയം തോന്നിയ എക്സൈസ് സംഘം വാഹനം പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. കാറില്‍ നിന്നും മയക്കുഗുളികകളും കണ്ടെടുത്തിട്ടുണ്ട്.




ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക