Click to learn more 👇

ലഹരി ഉപയോഗിച്ചെത്തിയ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു; യാസിര്‍ നോമ്ബുതുറ സമയം തെരഞ്ഞെടുത്തത് ആള്‍പ്പെരുമാറ്റം കുറയുമെന്നതിനാല്‍, കത്തി പുതിയത്


 

ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസിർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്.

ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു.


ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.


അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിയ യാസിർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്ബ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം.

യാസിറിന്റെ മർദനത്തെ തുടർന്ന് ഷിബില ദിവസങ്ങള്‍ക്ക് മുമ്ബ് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു.


പുതുതായി വാങ്ങിയ കത്തിയുമായാണ് യാസിർ ഭാര്യവീട്ടിലേക്ക് എത്തിയത്. നോമ്ബുതുറ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത് ആള്‍പ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്നും പൊലീസ് സംശയിക്കുന്നു. 


ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് ക്യാഷാലിറ്റി പരിസരത്ത് വച്ച്‌ പിടിയിലായ യാസിറിനെ പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി പൊലീസിന് കൈമാറി. കനത്ത സുരക്ഷയിലാണ് പ്രതിയെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയത്. വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ് പൊലീസ്. ഫൊറൻസിക് സംഘം ഇന്ന് സംഭവം നടന്ന കക്കാട്ടെ വീട്ടിലെത്തി പരിശോധിക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക