Click to learn more 👇

കുളിക്കുന്നതിനിടെ കുളിമുറിയില്‍ വച്ച്‌ ഷോക്കേറ്റു, 15 വയസുകാരന് ദാരുണാന്ത്യം


 

വീട്ടിലെ കുളിമുറിയില്‍ കുളിക്കുന്നതിനിടെ വൈദ്യുതാഘാതാമേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്ബി കോളേജ് സ്ട്രീറ്റില്‍ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്ബില്‍ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയുടെയും മകൻ ജാസിം റിയാസ് (15) ആണ് മരിച്ചത്.

കൊണ്ടൂർക്കര മൗണ്ട് ഹിറ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.


ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. കുളിക്കുന്നതിനിടെ കുളിമുറിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റായിരുന്നു മരണം. ഉടൻ തന്നെ പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കം നടക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക