സൗദി അറേബ്യ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അധ്യാപകരുടെ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. 10494 ഒഴിവുകളാണുള്ളത്
സൗദിയുടെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ പ്രഖ്യാപനം നടത്തിയത്. സിവില്‍ സര്‍വീസ് ഫോര്‍ ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് നിര്‍ദേശിക്കുന്ന നടപടികള്‍ പ്രകാരമാകും തിരഞ്ഞെടുപ്പ്.
സൗദിയിലെ പൊതു വിദ്യാഭ്യാസ രംഗത്തെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജദറത്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാകും നിയമന നടപടികള്‍. പുരുഷന്മാര്‍ വരുന്ന വെള്ളിയാഴ്ച മുതലും സ്ത്രീകള്‍ അടുത്ത വെള്ളിയാഴ്ച മുതലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദമായ വിവരങ്ങള്‍ അറിയാം...
മാര്‍ച്ച് ഏഴ് മുതല്‍ 12 വരെയാണ് പുരുഷന്‍മാര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാര്‍ച്ച് 14 മുതല്‍ 19 വരെയാണ് സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രായോഗിക അധ്യാപകര്‍ എന്ന തസ്തികയിലേക്ക് ഉള്‍പ്പെടെയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വിശദമായ വിവരം ലഭിക്കും. യോഗ്യത തെളിയിക്കുന്ന രേഖ ആവശ്യമാണ്. മാര്‍ച്ച് 23ന് തിരഞ്ഞെടുത്തവരുടെ ആദ്യ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കും. പിന്നീട് അടുത്ത നടപടികളിലേക്ക് കടക്കും. ഏപ്രില്‍ 29ന് ആയിരിക്കും രേഖ പരിശോധനയും അഭിമുഖവും.
എല്ലാ തിരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കുന്നവരുടെ അന്തിമ പട്ടിക ജൂലൈ 27ന് പരസ്യപ്പെടുത്തും. ക്യുമിലേറ്റീവ് ജിപിഎ-10 ശതമാനം, ഗ്രാജ്വേഷന്‍ സീനിയോരിറ്റി- 10 ശതമാനം, ജനറല്‍ പ്രൊഫഷണല്‍ ടീച്ചിങ് ലൈസന്‍സ് എക്‌സാം സ്‌കോര്‍- 30 ശതമാനം, സബജക്‌ട് കേന്ദ്രീകൃത ടീച്ചിങ് ലൈസന്‍സ് എക്‌സാം സ്‌കോര്‍- 50 ശതമാനം എന്നിങ്ങനെയാണ് വെയ്‌റ്റേജ് എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം ഉണ്ടായിരിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ എജ്യുക്കേഷനല്‍ പ്രൊഫഷണല്‍ ഡവലപ്‌മെന്റ് ആയിരിക്കും പരിശീലനം നടത്തുക. സൗദിയിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. വിദ്യാഭ്യാസ രംഗത്ത് വൈദഗ്ധ്യം ലഭിച്ചവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക.