മമ്മൂട്ടിയുടെ വീട്ടില്‍ ഒരു രാത്രി തങ്ങണമെന്നുള്ള ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍. മമ്മൂട്ടിയും ദുല്‍ഖറും താമസിച്ച മുറികളില്‍ അന്തിയുറങ്ങണോ?
അവരുടെ വീടിന്‍റെ ഉമ്മറത്തിരുന്നു സൊറപറയണോ? എന്താണീ പറയുന്നത് എന്നാണോ ചിന്തിക്കുന്നത്. എന്നാല്‍ ആ ആഗ്രഹം പൂർത്തികരിക്കാനായി റെഡിയായിക്കോളൂ.
കൊച്ചി പനമ്ബിള്ളി നഗറിലെ മമ്മൂട്ടിയും കുടുംബവും വർഷങ്ങളായി താമസിച്ച ആ വീട്ടില്‍ നിങ്ങള്‍ക്ക് ഒരു രാത്രി തങ്ങാം. മമ്മൂട്ടി സ്യൂട്ട്, ദുല്‍ഖർ അബോഡ്, സുറുമീസ് സ്പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാലു മുറികളിലായി എട്ടു പേര്‍ക്ക് താമസിക്കാം.
പ്രൈവറ്റ് തിയേറ്റർ, ഗാലറീസ് എന്നിവിടങ്ങളിലേക്കുള്ള പ്രോപ്പർട്ടി ടൂർ ഉള്‍പ്പെടെ ഒരു രാത്രി ഇവിടെ തങ്ങാൻ എഴുപത്തയ്യായിരം രൂപയാണ് വേണ്ടിവരിക.
പഴയ വീടിന്‍റെ പുതുക്കിപ്പണികളെല്ലാം നടത്തി മമ്മൂട്ടി ഹൗസ് കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നുനല്‍കി. വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്.
ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.
പനമ്ബള്ളി കെ.സി. ജോസഫ് റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 2008 മുതല്‍ 2020 വരെ മമ്മൂട്ടി കുടുംബവുമൊത്ത് താമസിച്ചത് ഇവിടെയാണ്.
ഈ വീടിന് അടുത്ത് തന്നെയാണ് താരത്തിന്‍റെ പ്രിയ സുഹൃത്തായ നടന്‍ കുഞ്ചന്‍ താമസിക്കുന്നത്. ദുല്‍ഖറിന്‍റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഈ വീട്ടില്‍ നിന്നായിരുന്നു.
ആ വീടാണ് ഇപ്പോള്‍ ലക്ഷ്വറി സ്റ്റേ അനുഭവമാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ നിന്ന് വൈറ്റില, അമ്ബേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് മെഗാസ്റ്റാര്‍ മാറിത്താമസിച്ചിട്ട് കുറച്ച് വര്‍ഷങ്ങളായതേയുള്ളൂ.