Click to learn more 👇

രണ്ടാനച്ഛൻ സിനിമ കാണുമ്ബോള്‍ പീഡിപ്പിച്ചു, പ്രതികരിക്കാതെ അമ്മ; ആലപ്പുഴയില്‍ പ്രതികള്‍ അറസ്റ്റില്‍


 

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റില്‍. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടില്‍ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നു. 


ഈ വിവരം അമ്മയോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. രണ്ടാനച്ഛൻ തുടർന്നും കുട്ടിയെ മാനസികമായി തളർത്തുന്ന രീതിയില്‍ പെരുമാറിയിട്ടും അമ്മ മൗനം പാലിച്ചു. സഹികെട്ട കുട്ടി മാന്നാർ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതിനെത്തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക