Click to learn more 👇

പ്രായപൂർത്തിയാകാത്ത പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍


 

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയില്‍. കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയില്‍പറമ്ബുവീട്ടില്‍ മുഹമ്മദ് യാസിനി (18) നെയാണ് ആലങ്ങാട് പോലീസ് ഇൻസ്പെക്ടർ ടി.പി. ജെസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തത്. പത്താംക്ലാസ് വിദ്യാർഥിനിയെയാണ് ഇയാള്‍ ഗർഭിണിയാക്കിയത്.


വിവരമറിഞ്ഞ സ്കൂള്‍ അധികൃതരാണ് പോലീസില്‍ അറിയിച്ചത്. തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പ്രതി മുങ്ങുകയായിരുന്നു. കേസ് കൈമാറിയതിനേത്തുടർന്നാണ് ആലങ്ങാട് പോലീസ് അന്വേഷണം നടത്തി വെള്ളിയാഴ്ച പ്രതിയെ അറസ്റ്റ്ചെയ്തത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക