Click to learn more 👇

റീല്‍പുത്ര; റീല്‍സെടുക്കാൻ ട്രെയിൻ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; വീഡിയോ വൈറലായി, യുവാവ് അറസ്റ്റില്‍; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

വരുംവരായ്കകളെ കുറിച്ച്‌ ചിന്തിക്കാതെ എങ്ങനെയെങ്കിലും വൈറലാകുക എന്ന ചിന്തയോടെ ചെയ്യുന്ന പ്രവർത്തികള്‍ പലപ്പോഴും അപകടങ്ങള്‍ വിളിച്ചു വരുത്തും. ഇത്തരത്തില്‍ വൈറലാകാൻ സാഹസികത കാണിച്ച ഒരു യുവാവ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശില്‍ ഉന്നാവോയില്‍‌ അറസ്റ്റിലായി. രഞ്ജിത് ചൗരസ്യ എന്നയാളാണ് പോലീസ് പിടിയിലായത്.


'റീല്‍പുത്ര' എന്നാണ് നെറ്റിസണ്‍സ് ഇയാളെ പരിഹസിച്ചുകൊണ്ട് വിളിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റാനായി ഇയാള്‍ ചെയ്തത് തികച്ചും അപകടകരമായ പ്രവൃത്തിയാണ്. റീല്‍ ചിത്രീകരിക്കാനായി ഫോണുമായി റെയില്‍വേ ട്രാക്കില്‍ കിടക്കുകയാണ് ഇയാള്‍ ചെയ്തത്. ഒരു ട്രെയിൻ കടന്നു പോകുന്നത് വരെയും ഇയാള്‍ റെയില്‍വേ ട്രാക്കില്‍ തന്നെ കിടക്കുകയായിരുന്നു.


റീല്‍ വൈറലായതിന് പിന്നാലെ ഇയാള്‍ അധികം വൈകാതെ പോലീസ് പിടിയിലാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്‌ക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇത് ബന്ധപ്പെട്ട അധികൃതരുടേയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവ് അറസ്റ്റിലായത്.


വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ രഞ്ജിത് ഒരു റെയില്‍വേ ട്രാക്കില്‍ തന്റെ മൊബൈലുമായി കിടക്കുന്നതാണ് കാണാം. പിന്നാലെ ദൂരെ നിന്നും ഒരു തീവണ്ടി വരുന്നതായും കാണാം. തീവണ്ടി വരുമ്ബോള്‍ ഇയാള്‍ റെയില്‍വേ ട്രാക്കില്‍ കിടക്കുന്നത് കാണാം. തീവണ്ടി മുഴുവനായും കടന്നു പോകുന്നത് വരെ ഇയാള്‍ ട്രാക്കില്‍ തന്നെ കിടക്കുകയാണ്.

ഒടുവില്‍ തീവണ്ടി പോയിക്കഴിഞ്ഞ് ഇയാള്‍ എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.


വീഡിയോ വൈറലായതിനു പിന്നാലെ രൂക്ഷ വിമർശനമാണ് യുവാവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനായി ആളുകള്‍ എന്തും ചെയ്യാൻ മടിയില്ലാത്തവരായി മാറുകയാണെന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക