നാട്ടില്‍ നിന്ന് മക്കളെ കാണാൻ ബ്രിട്ടനിലെത്തിയ മാതാവ് ഷോപ്പിംഗിനിടെ ഓള്‍ഡ്ഹാമില്‍ കുഴഞ്ഞുവീണ് മരിച്ചു.
കോട്ടയം മണർകാട് മാലം സ്വദേശി കല്ലടിയില്‍ രാജുവിന്‍റെ ഭാര്യ ജാൻസി രാജു(60) ആണ് മരിച്ചത്.
രണ്ടാഴ്ച മുന്പാണ് മകൻ ടിബിൻ രാജുവിനെയും കുടുംബത്തെയും കാണാനായി സന്ദർശക വീസയില്‍ ബ്രിട്ടനില്‍ എത്തിയത്. പോസ്റ്റ്മോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
കുടുംബത്തിനുമൊപ്പം ഓള്‍ഡ്ഹാം സിറ്റി സെന്‍ററില്‍ ഷോപ്പിംഗ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പാരാമെഡിക്കല്‍ സംഘത്തിന്‍റെ വൈദ്യസഹായവും ആംബുലൻസ് സംഘമെത്തി സിപിആർ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.